ഷിരൂരിലെ ഗംഗാവലി പുഴയിൽ ഡ്രെഡ്ജർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. ക്യാബിനുള്ളിൽ ഒരു മൃതദേഹമുണ്ടെന്ന് കാർവാർ എസ്പി എം.നാരായണ സ്ഥിരീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഭാഗം ഗംഗാവലി പുഴയിൽ നിന്ന് ഉയർത്തുകയാണ് അധികൃതർ. പുഴയിൽ 12 മീറ്റർ ആഴത്തിൽ നിന്നാണ് ലോറി കണ്ടെത്തിയത്.
മണ്ണിടിച്ചിലിനെ തുടർന്ന് അർജുനെ കാണാതായി 71 ദിവസം പിന്നിടുമ്പോഴാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 16ന് രാവിലെയായിരുന്നു കോഴിക്കോട് സ്വദേശി അർജുനെ ഷിരൂരിൽ കാണാതാവുന്നത്. ഉത്തരകന്നടയിലെ അങ്കോലയ്‌ക്കടുത്തുള്ള ഷിരൂർ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്നായിരുന്നു അർജുൻ സഞ്ചരിച്ചിരുന്ന ലോറി കാണാതായത്.















