അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കൊപ്പമുള്ള ടെസ്‌ല സ്ഥാപകൻ ഇലോൺ മാസ്കിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇതിനുപിന്നാലെ ഇരുവരും ഡേറ്റിംഗിലാണോയെന്ന അഭ്യൂഹങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ ഇതിന് മറുപടിയുമായി സാക്ഷാൽ മസ്‌ക് തന്നെ രംഗത്തെത്തി
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ മെലോണി വിശ്വസ്തയും സത്യസന്ധയുമാണെന്ന് മസ്ക് വിശേഷിപ്പിച്ചിരുന്നു. മെലോണിക്ക് അറ്റ്‌ലാൻ്റിക് കൗൺസിൽ ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിച്ചുകൊണ്ടായിരുന്നു മസ്കിന്റെ വാക്കുകൾ.
ബാഹ്യസൗന്ദര്യത്തേക്കാൾ ഉള്ളുകൊണ്ട് കൂടുതൽ സുന്ദരിയായ ഒരാൾക്കാണ് താൻ ഈ അവാർഡ് സമ്മാനിക്കുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രി എന്ന നിലയിൽ മഹത്തായ ജോലിയാണ് മെലോണി ചെയ്തതെന്നും താൻ മെലോണിയുടെ ആരാധകനാണെന്നും മസ്‌ക് പറഞ്ഞു.
മസ്‌കിന്റെ പരാമർശങ്ങൾക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ നന്ദി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഒരു ടെസ്‌ല ഫാൻ ക്ലബ് മസ്‌കിന്റെയും മെലോണിയുടെയും ചിത്രം “ഇവർ ഡേറ്റിംഗിലാണോ” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ സാക്ഷാൽ ഇലോൺ മസ്‌ക് തന്നെ ഈ ചോദ്യത്തിന് മറുപടിയുമായെത്തി. തങ്ങൾ ഡേറ്റിംഗിൽ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Do you think They’ll date? 🤣 pic.twitter.com/XXs1U45kjb
— Tesla Owners Silicon Valley (@teslaownersSV) September 24, 2024