ചെന്നൈയിൽ നടന്ന ഡോക്ടർമാരുടെ കോൺഫറൻസിൽ ഐറ്റം ഡാൻസ് നടത്തിയത് വിവാദമാകുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അശ്ലീലമെന്നും, മോശമെന്നുമാണ് പലരും ഡോക്ടർമാരുടെ നടപടിയെ വിശേഷിപ്പിച്ചത്. Association of Colon and Rectal Surgeons of India യുടെ വാർഷിക കോൺഫറൻസിലാണ് യുവതിയുടെ ഐറ്റം ഡാൻസ് നടത്തിയത്.
ചിലർ യുവതിക്കൊപ്പം ഡാൻസ് ചെയ്യുന്നതും അവരെ ചേർത്തണയ്‌ക്കുന്നതും വീഡിയോയിൽ കാണാം. ഈ മാസം 19 മുതൽ 21 വരെയാണ് കോൺഫറൻസ് നടന്നത്. ഇന്നലെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഡോ. വിജയ്ചക്രവർത്ത് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്.
ഡോക്ടർമാരുടെ കോൺഫറൻസിൽ അശ്ലീല നൃത്തം കാണുന്നത് അസംബന്ധമായ കാര്യമാണ്. അവിടെ ഇപ്പോഴും മദ്യം വിളമ്പുന്നുന്നുണ്ട്. ഈ പണമെല്ലാം പരോക്ഷമായി ജനങ്ങളിൽ നിന്ന് കവരുന്നതല്ലേ.. എന്നാണ് ഒരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. പ്രായമായ ഡോക്ടർമാർ പരസ്യമായി ഒരു സ്ത്രീയുടെ ശരീരത്തിൽ പിടിക്കുന്നത് എന്തെങ്കിലും പരിശോധനയുടെ ഭാഗമാണോ? എന്നും പോസ്റ്റിൽ ചോദിച്ചിരുന്നു.
This annual conference of the Association of Colon and Rectal Surgeons of India, held in Chennai on 19th to 21st Sep . What I want to know from @IMAIndiaOrg is this some kind of training in human anatomy? Old doctors grabbing a women in public is what part of medicine practice? pic.twitter.com/KGQIXk4QFW
— Sutirtha (@ginger_bread_s) September 23, 2024