ഒന്നും ചെയ്യാതെ വെറുതെ ഉറങ്ങി നേടിയത് 9 ലക്ഷം. ബാംഗ്ലൂരിലെ സായിശ്വരി പാട്ടീലാണ് ഈ ഭാഗ്യവതി. വെറുതെ ഉറങ്ങി എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് .
ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻ ബ്രാൻഡായ വേക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമാണ് ഇങ്ങനെ നന്നായി ഉറങ്ങുന്നവരെ ലക്ഷാധിപതികളാക്കുന്നത് . ഈ പരിപാടിയിൽ സായിശ്വരിയും പങ്കെടുത്തിരുന്നു. ഇതിലൂടെ പകൽ മുഴുവൻ ഉറങ്ങി 9 ലക്ഷം രൂപ സമ്മാനത്തോടൊപ്പം ‘സ്ലീപ്പ് ചാമ്പ്യൻ’ പുരസ്‌കാരം നേടുകയും ചെയ്തു സായീശ്വരി.
വേക്ക്ഫിറ്റ് കമ്പനി സംഘടിപ്പിച്ച “സ്ലീപ്പ് ഇൻ്റേൺഷിപ്പ്” രാജ്യത്തുടനീളം ശ്രദ്ധ ആകർഷിച്ചിരുന്നു . ഇത് 60 ദിവസത്തെ സ്ലീപ് ഇൻ്റേൺഷിപ്പാണ്. ഇവിടെ 9 മണിക്കൂർ ഉറങ്ങുക എന്നതാണ് ടാസ്ക് .ബെഡ് നിർമ്മാണ കമ്പനിയായ വേക്ക്ഫിറ്റ് തങ്ങൾ നിർമ്മിക്കുന്ന ഒരു കിടക്കയിൽ ഉറങ്ങി അതിനെ പറ്റി അഭിപ്രായം പറയുക എന്നതാണ് ജോലി . നാലാം തവണയാണ് ‘സ്ലീപ്പ് ഇൻ്റേൺ’ ജോബ് ഓഫർ നൽകി 8 മണിക്കൂർ ഉറങ്ങുന്ന ജോലിക്ക് ആളെ എടുക്കുന്നത് .















