മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ. 32 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം 82.8 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമായപ്പോൾ ഹിന്ദിയിൽ ഭൂൽ ഭുലയ്യ രണ്ടാമതും വന്നു. 2022 കാർത്തിക് ആര്യൻ നായകനായ ചിത്രം 266 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. അനീസ് ബസ്മീയായിരുന്നു സംവിധാനം. കിയാര അദ്വാനിയും തബുവും അടക്കമുള്ളവർ പ്രധാന കഥാപാത്രമായി.
ഇതിന് പിന്നാലെ ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഈ ദീപവാലിക്ക് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. കാർത്തിക് ആര്യനും കിയാര അദ്വാനിയും ചിത്രത്തിൽ തുടരുമ്പോൾ ആദ്യ ഭാഗത്തിലുണ്ടായിരുന്ന വിദ്യാബാലൻ മടങ്ങിയെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ത്രിപ്തി ദിമ്രിയും മാധുരി ദീക്ഷിതുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സീരിസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
View this post on Instagram
“>















