കുഞ്ഞുങ്ങൾക്ക് പല്ല് മുളച്ചുകഴിഞ്ഞാൽ അവരെ പല്ലുതേയ്‌ക്കാൻ പഠിപ്പിക്കുന്നത് അമ്മമാരാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നതും ഇത്തരത്തിലൊരു പല്ലുതേയ്‌ക്കൽ വീഡിയോ ആണ്. പക്ഷെ പല്ലുകളുടെ ഉടമ ഒരു ഹിപ്പോപ്പൊട്ടാമസാണെന്ന് മാത്രം. മൃഗശാലയിലെ ഭീമാകാരനായ ഹിപ്പോയുടെ പല്ലുകൾ വൃത്തിയാക്കുന്ന രസകരമായ വീഡിയോ ആണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.
എക്‌സിലെ ഒരു ജനപ്രിയ പേജായ ‘നേച്ചർ ഈസ് അമെയ്‌സിംഗ്’ൽ വന്ന വീഡിയോയാണ് കാഴ്ചക്കാരെ പിടിച്ചിരുത്തിയത്. ഭീമൻ ഹിപ്പോ തന്റെ വായ തുറന്ന് പല്ലുകൾ കാട്ടി നിൽക്കുന്നു. മൃഗശാലാ ജീവനക്കാരൻ സ്പോഞ്ച് പോലുള്ള ബ്രഷ് ഉപയോഗിച്ച് പല്ലുകൾ സൂഷ്മമായി വൃത്തിയാക്കുന്നു. ഒപ്പം വെള്ളം സ്പ്രേ ചെയ്ത് പല്ല് കഴുകുന്നുമുണ്ട്. അനുസരണയുള്ള കുട്ടിയെപ്പോലെ വളരെ ശാന്തനായി നിൽക്കുന്ന ഹിപ്പോപ്പൊട്ടാമസിനെയും വീഡിയോയിൽ കാണാം.
ഏകദേശം അഞ്ച് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. കരയിലെ ഏറ്റവും വലിയ സസ്തനികളിലൊന്നാണ് ഹിപ്പോകൾ. അവയുടെ കൗതുകകരമായ ഈ പരിചരണരീതി കണ്ട് പലരും രസകരമായ കമന്റുകളും പങ്കുവച്ചു. “മൃഗങ്ങൾക്കിടയിലെ ഏറ്റവും വൃത്തിയുള്ള പല്ലുകൾക്കുടമ ഈ ഹിപ്പോപ്പൊട്ടാമസായിരിക്കും” ഒരു യൂസർ പറഞ്ഞു. പല്ലുതേയ്‌ക്കുമ്പോൾ ഇത്രയും സൗമ്യതയുള്ള മറ്റൊരു മൃഗത്തെ കണ്ടിട്ടില്ല എന്നായിരുന്നു വീഡിയോ കണ്ട മറ്റൊരാളുടെ അഭിപ്രായം.
Hippos getting their teeth cleaned pic.twitter.com/dY5mrY669P
— Nature is Amazing ☘️ (@AMAZlNGNATURE) September 23, 2024















