ഹിസ്ബുള്ള എല്ലാ പരിധികളും ലംഘിച്ചു, ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ സൈനിക മേധാവി; കര ആക്രമണത്തിന് തയ്യാറെടുത്ത് സൈന്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിസ്ബുള്ള എല്ലാ പരിധികളും ലംഘിച്ചു, ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ സൈനിക മേധാവി; കര ആക്രമണത്തിന് തയ്യാറെടുത്ത് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 06:15 am IST
Facebook
Twitter
WhatsAppTelegram

ടെൽഅവീവ്: ലെബനനിൽ ഇസ്രായേൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് സൈനിക മേധാവി ഹെർസി ഹലേവി. ഇസ്രായേലിന് ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾ കനത്തതിന് പിന്നാലെയാണ് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഇസ്രായേൽ നൽകിയത്. ഹിസ്ബുള്ള എല്ലാപരിധികളും ലംഘിച്ചിരിക്കുകയാണെന്നും, വൈകാതെ തന്നെ അവർക്ക് ശക്തമായ മറുപടി നൽകുമെന്നും ഹലേവി വ്യക്തമാക്കി.

ലെബനനിൽ കര ആക്രമണം നടത്താൻ തങ്ങൾ ഉടൻ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞിരുന്നു. എന്നാൽ ഇസ്രായേലിന്റെ പല മേഖലകളിലേക്കും റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് തിരിച്ചടിക്കാൻ ഇസ്രായേലും തീരുമാനിക്കുന്നത്. ഇസ്രായേലിന്റെ തെക്കൻ മേഖലയിലെ നഗരമായ എലേറ്റിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. രണ്ടാമത്തെ ഡ്രോൺ ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു.

ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ആരംഭിച്ചത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ താമസിക്കുന്നവർ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. ഇതോടെയാണ് തങ്ങളുടെ പൗരന്മാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും സുരക്ഷിതമായി താമസിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്.

മൊസാദിന്റെ രഹസ്യാന്വേഷണ ഏജൻസിയുടെ ആസ്ഥാനത്തേക്കും ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ഹിസ്ബുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഹിസ്ബുള്ളയുടെ വാദങ്ങൾ തള്ളി സൈന്യം രംഗത്തെത്തിയിരുന്നു. ടെൽ അവീവിൽ ഉൾപ്പെടെ ഇസ്രായേലിന്റെ പലയിടങ്ങളിലും ആക്രമണ മിസൈലുകൾ തടയാൻ സാധിച്ചതായി സൈനിക ഉദ്യോഗസ്ഥർ പറയുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അറിയിച്ചു.

Tags: militaryFEATURED2Israeli army chiefground operation in Lebanon
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies