തൃശൂർ: പോക്സോ കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് അറസ്റ്റിലായത്.
രണ്ട് വർഷം മുൻപാണ് സംഭവം. ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. ഒന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തൃശൂർ വനിതാ പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ്.