കഷ്ടിച്ച് രക്ഷപ്പെട്ട് ട്രൂഡോ; അവിശ്വാസത്തെ മറികടന്നു; വെല്ലുവിളികൾ ഇനിയും ബാക്കി
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കഷ്ടിച്ച് രക്ഷപ്പെട്ട് ട്രൂഡോ; അവിശ്വാസത്തെ മറികടന്നു; വെല്ലുവിളികൾ ഇനിയും ബാക്കി

Janam Web Desk by Janam Web Desk
Sep 26, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് പിയറി പൊയിലിവറാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 338 അംഗ സഭയിൽ 211 വോട്ടോടെ അവിശ്വാസ പ്രമേയം തള്ളുകയായിരുന്നു. ന്യൂഡെമോക്രാറ്റിക് പാർട്ടിയും, Bloc Québécois പാർട്ടിയും അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

ജസ്റ്റിൻ ട്രൂഡോക്ക്‌ നൽകിയ പിന്തുണ സെപ്റ്റംബർ ആദ്യവാരത്തിലായിരുന്നു ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്. കനേഡിയൻ ലിബറൽ പാർട്ടി രാജ്യത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. അദ്ധ്യക്ഷൻ ജംജിത് സിംഗാണ് പാർട്ടി പിന്തുണ പിൻവലിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്.

വർധിച്ചുവരുന്ന ജീവിതച്ചെലവ്, പാർപ്പിട പ്രതിസന്ധി, കുറ്റകൃത്യങ്ങളുടെ വർദ്ധനവ് എന്നിവ പരിഹരിക്കുന്നതിൽ ട്രൂഡോ സർക്കാർ പരാജയപ്പെട്ടുവെന്ന് കൺസർവേറ്റീവ് പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ട്രൂഡോ സർക്കാരെ അവിശ്വാസ പ്രമേയത്തിൽ വീഴ്‌ത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാൽ പ്രമേയത്തെ അതിജീവിക്കുകയായിരുന്നു ട്രൂഡോ സർക്കാർ.

ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും, ബ്ലോക് ക്യുബെക്വോയിസ് പാർട്ടിയും അവിശ്വാസത്തെ പിന്തുണയ്‌ക്കുമെന്ന പ്രതീക്ഷയിലായിരുന്നു കൺസർവേറ്റീവ് പാർട്ടിയുടെ നീക്കം. എന്നാൽ ട്രൂഡോ സർക്കാർ വീഴുകയും കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വരികയും ചെയ്താൽ ജനകീയ ആരോഗ്യ പദ്ധതികൾ നിർത്തലായേക്കുമെന്ന ആശങ്കയിലാണ് ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ നൽകാതിരുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് 68 ശതമാനത്തോളം ഉയർന്നുനിന്നിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ ജനസമ്മതി 28% ആയി ഇക്കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്നിരുന്നു. ഖലിസ്ഥാൻ അനുകൂല സംഘടനകളുടെ പിന്തുണയോടെ അധികാരത്തിൽ തുടർന്നിരുന്ന ജസ്റ്റിൻ ട്രൂഡോക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. അവിശ്വാസപ്രമേയ കടമ്പ കടക്കാനായെങ്കിലും രാഷ്‌ട്രീയ പ്രതിസന്ധികൾ ഇനിയും ട്രൂഡോയ്‌ക്ക് മുന്നിലുണ്ട്.

Tags: Motion of no confidencecanadajustin trudeau
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

വഞ്ചിച്ചെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസെടുത്തു

ഇൻഡോർ= ശുചിത്വം!!തുടർച്ചയായി എട്ടാം തവണയും ഏറ്റവും വൃത്തിയുള്ള നഗരം

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies