20 വർഷമായി രോഗികളെ ചികിത്സിക്കുകയും , ശസ്ത്രക്രിയ അടക്കം നടത്തുകയും ചെയ്ത വ്യാജ ഡോക്ടർ അറസ്റ്റിൽ . സെൻട്രൽ തായ്‌ലൻഡിലെ സമുത് സാഖോൺ നഗരത്തിലാണ് സംഭവം . കിറ്റിക്കോൺ സാങ്‌ഗ്രി (46) ആണ് കുടുങ്ങിയത് . ഒൻപതാം ക്ലാസ് വരെ മാത്രം പഠിച്ച കിറ്റിക്കോൺ സ്വന്തമായി ക്ലിനിക്ക് സ്ഥാപിച്ച് കഴിഞ്ഞ 20 വർഷമായി രോഗികളെ ചികിത്സിക്കുന്നുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിലും കിറ്റിക്കോൺ ചികിത്സാ കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു . രോഗികൾ കിറ്റിക്കോണിന്റെ ക്ലിനിക്കിൽ ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു . എന്നാൽ അടുത്തിടെ കിറ്റിക്കോൺ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ഒരു രോഗിക്ക് ഗുരുതരമായ അണുബാധയുണ്ടായി. ഡോക്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാൾ പോലീസിൽ പരാതി നൽകി. സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഈ വ്യാജ ഡോക്ടറെ പോലീസ് പിടികൂടിയത്.
ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തുവന്നത്. അന്വേഷണത്തിൽ താൻ മെഡിസിൻ പഠിച്ചിട്ടില്ലെന്നും മെഡിക്കൽ ലൈസൻസ് ഇല്ലെന്നും ഇയാൾ സമ്മതിച്ചു. മെഡിക്കൽ പശ്ചാത്തലമോ ലൈസൻസോ ഇല്ലാതെ എല്ലാ മാസവും രണ്ടോ മൂന്നോ പേർക്ക് ഓപ്പറേഷൻ നടത്താറുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. 14-ാം വയസ്സിൽ ഇംപ്ലാൻ്റുകൾ എങ്ങനെ ചെയ്യാമെന്ന് പഠിച്ചുവെന്നും അതിനുശേഷം നിരവധി പേർക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഓപ്പറേഷനും 13,000 മുതൽ 50,000 രൂപ വരെ ഈടാക്കിയതായും ഇയാൾ സമ്മതിച്ചു. .















