പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മന്നിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആം ആദ്മി പാർട്ടിയുടെ വിശദീകരണം. എന്നാൽ ഇക്കാര്യങ്ങൾ അകാലി ദൾ ജനറൽ സെക്രട്ടറി ബിക്രം സിംഗ് മജിതിയ തള്ളി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ വ്യക്തതവരുത്തണമെന്ന് പറഞ്ഞ ബിക്രം സിംഗ് അത് അറിയാനുള്ള അവകാശം പഞ്ചാബിലെ ജനങ്ങൾക്കുണ്ട്.
വസ്തുതകൾ മറച്ചുവയ്‌ക്കുകയാണ്. അദ്ദേഹം രണ്ടോ മൂന്നോ തവണയോ ബോധരഹിതനായി കുഴഞ്ഞു വീണു. അദ്ദേഹത്തിന് ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന് ലിവർ സിറോസിനെ തുടർന്നുള്ള ഗുരുതര ബുദ്ധിമുട്ടുകളുണ്ട്. അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കരൾ മാറ്റിവയ്‌ക്കുന്നത് അല്ലാതെ മറ്റ് വഴിയില്ല. അതിന് വലിയ പ്രശ്നങ്ങളുണ്ട്. വിശ്വസ്തമായ വിവരങ്ങൾ വച്ചാണ് താനിത് സംസാരിക്കുന്നതെന്നും അദ്ദേഹം വൈറൽ വീഡിയോയിൽ പറഞ്ഞു.
അമിതമായ മദ്യപാനം കാരണമാണ് ലിവർ സിറോസിസ് ബാധിച്ചത്. അദ്ദേഹം അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. എന്നാൽ ഇന്നലെ അവിടെ എത്താനായില്ല. ഇതാണ് ഫോർട്ടിസിൽ പ്രവേശിപ്പിക്കാൻ കാരണം. തമിഴ്നാട്ടിൽ ജയലളിതയ്‌ക്ക് സംഭവിച്ചത് ഫോർട്ടിസ് ആശുപത്രിയിൽ പഞ്ചാബ് മുഖ്യമന്ത്രിക്ക് സംഭവിക്കരുതെന്നും ബിക്രം സിംഗ് പറഞ്ഞു.