ചെറിയ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകളുടെ ധാരാളിത്തവും വൈവിധ്യവുമാണ് ട്രെയിൻ യാത്രകളുടെ ഏറ്റവും വലിയ ആകർഷണീയതകളിൽ ഒന്ന്. അപ്പോൾ നാം കാണുന്ന മനോഹരമായ ദൃശ്യങ്ങൾ ഏവർക്കും ഏറെയിഷ്ടമാണ്. ആ കാഴ്ചകൾ കാണുവാൻ വേണ്ടി യാത്ര പോകുന്നവർ പോലുമുണ്ട്.
ഇപ്പോഴിതാ ഭാരതം പകർന്നു നൽകുന്ന നയനാനന്ദകരമായ ദൃശ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ തന്റെ എക്സ് അക്കൗണ്ടിൽ കൂടി പുറത്തു വിട്ടിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. “Some of the most scenic Rail Journeys across India…ഇന്ത്യയിലുടനീളമുള്ള ഏറ്റവും മനോഹരമായ ചില റെയിൽ യാത്രകൾ…” എന്ന കാവ്യാത്മകമായ തലക്കെട്ടോടെയാണ് അദ്ദേഹം തീവണ്ടിയാത്രകളിലെ ഈ കാഴ്ചയുടെ വർണ്ണോത്സവങ്ങൾ ജനങ്ങൾക്കായി ഷെയർ ചെയ്തിരിക്കുന്നത്.
ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള ഈ മനോഹരമായ ഇടങ്ങളിൽ കേരളത്തിൽ നിന്ന് ഇടംപിടിച്ചത് കാപ്പിൽ പാലമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലുള്ള മനോഹരമായ താരമാണ് കാപ്പില്‍. കടലും കായലും ഒന്നിക്കുന്ന പൊഴിമുഖമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
കപ്പിൽ കൂടാതെ അശ്വിനി വൈഷ്ണവ് പങ്കിട്ട മനോഹരമായ മറ്റിടങ്ങൾ അറിയണ്ടേ
1.നമോ ഭാരത് റാപിഡ് റെയിൽ , കച്ച്, ഗുജറാത്ത് (Namo Bharat Rapid Rail. Kutch, Gujarat )
ഗുജറാത്തിലെ കച്ച് ജില്ലയിലെ ഉപ്പ് ചതുപ്പായ ഗ്രേറ്റ് റാൻ ഓഫ് കച്ചിൽ കൂടി യാത്ര ചെയ്യുന്ന ഇന്ത്യൻ റെയിൽവേയുടെ നമോ ഭാരത് റാപ്പിഡ് റെയിൽ ആണ് ഇത്. ഗുജറാത്തിലെ ഭുജിനും അഹമ്മദാബാദിനും ഇടയിലാണ് ആദ്യത്തെ നമോ ഭാരത് റാപിഡ് റെയിൽ സർവീസ് നടത്തുന്നത്. വന്ദേ മെട്രോയുടെ പേര് നമോ ഭാരത് റാപിഡ് റെയിലായി റെയിൽവേ പുനഃനാമകരണം ചെയ്തിരുന്നു.
1. 🚄Kutch, Gujarat – Immerse in the vibrant hues of the desert & white sands of the Rann with Namo Bharat Rapid Rail. pic.twitter.com/ERuPiG1dsL
— Ashwini Vaishnaw (@AshwiniVaishnaw) September 22, 2024
2. നീലഗിരി മൗണ്ടൻ റെയിൽവേ ( Nilgiri mountain railway )
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റെയിൽപാതകളിൽ ഒന്നാണ് നീലഗിരി മൗണ്ടൻ റെയിൽവേ. യുനെസ്കോയുടെ പൈതൃക കേന്ദ്രമായ ഇത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമിച്ചതാണ്. മേട്ടുപ്പാളയം മുതൽ ഉദഗമണ്ഡലം അഥവാ ഊട്ടി വരെയാണ് നീലഗിരി മൗണ്ടൻ റെയിൽവേ.
1. 🚄Kutch, Gujarat – Immerse in the vibrant hues of the desert & white sands of the Rann with Namo Bharat Rapid Rail. pic.twitter.com/ERuPiG1dsL
— Ashwini Vaishnaw (@AshwiniVaishnaw) September 22, 2024
3.ബനിഹൽ – ബഡ്ഗാം പാത ( Banihal to Badgam, Jammu & Kashmir.)
ബഡ്ഗാം-ബനിഹാൽ റൂട്ടിൽ വിസ്റ്റാഡോം കോച്ചുകൾ ആണ് ഉപയോഗിക്കുന്നത്. നിരവധി സൗകര്യങ്ങളുള്ള ഗ്ലാസ് സീലിംഗ് എസി ട്രെയിനാണ് വിസ്റ്റാഡോം.ബനിഹൽ – ബഡ്ഗാം പാതയിലെ മഞ്ഞിന്റെ സൗന്ദര്യം നന്നായി ആസ്വദിക്കാൻ സാധിക്കും. ട്രെയിൻ സീറ്റുകൾ വിമാന സീറ്റുകൾ പോലെ വളരെ സൗകര്യപ്രദമാണ്. അതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ ഭക്ഷണം കഴിക്കാനുമാകും.
3. 🚄A picturesque view through the snow laden valley from Banihal to Badgam, Jammu & Kashmir. pic.twitter.com/MELLOo46gE
— Ashwini Vaishnaw (@AshwiniVaishnaw) September 22, 2024
4 . ഗോവയിലെ ദൂധ് സാഗർ വെള്ളച്ചാട്ടം (Dudhsagar Falls, Goa )
കർണാടകയുടെയും ഗോവയുടെയും അതിർത്തിയിലാണ് ദൂധ് സാഗർ വെള്ളച്ചാട്ടം. പാല് പോലെ പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്.
4.🚄Dudhsagar Falls, Goa – Witness the mighty Dudhsagar Falls, a marvel of nature. pic.twitter.com/i2bBayexqh
— Ashwini Vaishnaw (@AshwiniVaishnaw) September 22, 2024
5 .കാപ്പിൽ. തിരുവനന്തപുരം (Kappil, Thiruvananthapuram )
തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലുള്ള മനോഹരമായ താരമാണ് കാപ്പില്‍. കടലും കായലും ഒന്നിക്കുന്ന പൊഴിമുഖമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
5. 🚄Kappil, Thiruvananthapuram – Through the tranquil shores and coconut groves of Kerala’s coastal gem. pic.twitter.com/aeA8ylKik4
— Ashwini Vaishnaw (@AshwiniVaishnaw) September 22, 2024
6. കൽക – ഷിംല റയിൽ പാത ( Kalka-Shimla )
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച കൽക്ക – ഷിംല റയിൽ പാത ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ ഷിംലയെ മറ്റ് ഇന്ത്യൻ റെയിൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് നിർമ്മിച്ചത്.
6.🚄Kalka-Shimla – Ride the historic UNESCO heritage toy train through breathtaking Himalayan vista. pic.twitter.com/kWNkI933iv
— Ashwini Vaishnaw (@AshwiniVaishnaw) September 22, 2024
കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്തു കൂടി കടന്നു പോകുന്ന ഈ റയിൽപ്പാത ഏറെ സുന്ദരമാണ്.















