ലുക്മാൻ പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്റർടൈൻമെന്റ് ചിത്രം ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, സണ്ണി വെയ്ൻ, മംമ്ത മോഹൻദാസ് എന്നീ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. അജിത് പൂജപ്പുര തിരക്കഥ നിർവ്വഹിച്ച ചിത്രം ജീവൻ കോട്ടായിയാണ് സംവിധാനം ചെയ്യുന്നത്.
ചെറിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് ലുക്മാൻ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നത്. ബിനു പപ്പു, ജഗദീഷ്, പ്രഗ്യ നാഗ്ര, ജോയ് മാത്യു, ടി ജി രവി, രാഹുൽ മാധവ്, നേഹ സക്‌സേന, സൗമ്യ മേനോൻ, സുധീർ, ശ്രീജിത്ത് രവി, അനു നായർ, സുന്ദർപാണ്ഡ്യൻ, നന്ദനുണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എച്ച് ആൻഡ് യു പ്രൊഡക്ഷൻ ഹൗസാണ് ചിത്രം നിർമിക്കുന്നത്.

സൂപ്പര്‍ ഹിറ്റായ ഓപ്പറേഷന്‍ ജാവ, സുലൈഖ മൻസിൽ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലുക്മാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പ്രഗ്യ നാഗ്രയാണ് ബോംബെ പോസിറ്റീവിലെ നായിക. ജൂണിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.















