കഠിനാദ്ധ്വാനവും ആത്മ സമർപ്പണവും കൊണ്ട് മലയാള സിനിമയിൽ സ്വന്തം ഇടം കണ്ടെത്തിയ യുവതാരമാണ് ഉണ്ണിമുകുന്ദൻ. ഗുജറാത്തിലാണ് താരം ജനിച്ചു വളർന്നത്. അതിനാൽ തന്നെ മലയാള സിനിമയുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. താരത്തിന്റെ സിനിമ പ്രവേശനവും ഒട്ടും എളുപ്പമായിരുന്നില്ല.
2022ൽ പുറത്തിങ്ങിയ മാളികപ്പുറം എന്ന ചിത്രം താരത്തിന്റെ സിനിമ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. നൂറുകോടി ക്ലബിലും ചിത്രം ഇടം പിടിച്ചിരുന്നു. കറുപ്പുടുത്ത സ്വാമിയായും കാക്കിയിട്ട പൊലീസായും ഒരി പോലെ ഉണ്ണി മുകുന്ദൻ പ്രക്ഷകരുടെ കൈയ്യടി നേടിയിരുന്നു.
വടകര എംപി ഷാഫി പറമ്പിൽ താരത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം ശ്രീഗോകുലം മൂവിസുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലാണ് ഉണ്ണിമുകുന്ദൻ പിന്നിട്ട വഴികൾ കൈയ്യടിയും പ്രശംസയും ഒരു പോലെ അർഹിക്കുന്നതാണെന്ന് ഷാഫി പറഞ്ഞത്. മാളികപ്പുറം കണ്ടപ്പോൾ ഉണ്ണിക്ക് എല്ലാരും കൈയ്യടിച്ചു. എന്റെ നാട്ടുകാരനാണ്, പാലക്കാട് ഒറ്റപ്പാലംകാരനാണ്. സിനിമയിൽ വലിയ സ്പോൺസർമാരോ ഗോഡ്ഫാദർമാരോ ഇല്ലാണ്ട് സ്വന്തം പ്രയത്നം കൊണ്ട് വഴിവെട്ടി വന്നവനാണ് ഉണ്ണിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എന്റേയും പുള്ളിയുടെയും ശരീരം ഏതാണ് ഒരു പോലെയാണ്. പുളളി ഷർട്ട് അഴിക്കുന്നത് കൊണ്ട് നിങ്ങൾ കാണുന്നതാണ്. എന്റെ സിക്സ് പാക്ക് ഞാൻ പുറത്ത് കാട്ടത്തതാണെന്നും തമാശ രൂപേണ ഷാഫി പറയുന്നുണ്ട്.