കാൺപൂർ ടെസ്റ്റിന്റെ ആദ്യ ദിനം മഴയെടുത്തു. സ്റ്റമ്പെടുക്കുമ്പോൾ ബംഗ്ലാദേശ് 107/3 എന്ന നിലയിലാണ്. തുടക്കം പതറിയ ബംഗ്ലാദേശിനെ മൊമിനുൾ ഹഖ് (40) പിടിച്ചുനിർത്തുകയായിരുന്നു. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരാണ് പുറത്തായത്. മൊമിനുൾ ഹഖിനൊപ്പം മുഷ്ഫിഖുര്‍ റഹീം (6) ആണ് ക്രീസിൽ.
പേസർ ആകാശ് ദീപ് രണ്ടുവിക്കറ്റ് നേടിയപ്പോൾ ആർ അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി. ആദ്യ ടെസ്റ്റിലെ പ്ലേയിംഗ് ഇലവനെ നിലനിർത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.ബംഗ്ലാദേശ് 26 റൺസിൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. സാക്കിർ ഹസനെ ഡക്കാക്കി ആകാശ് ദീപ് ആദ്യ വെടിപൊട്ടിച്ചത്.
സഹഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ആകാശ് ദീപ് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു.പിന്നീട് മൊമിനുല്‍ – നജ്മുള്‍ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാൽ ഷാൻ്റോയെ വീഴ്‌ത്തി ആര്‍.അശ്വിന്‍ ഇന്ത്യക്ക് മേൽക്കൈ നൽകിയപ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്.
ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.