വിധുവിനോദ് ചോപ്രയുടെ “12th Fail” എന്ന ചിത്രം സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു. ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും മറ്റു ജഡ്ജിമാരുമടക്കം നിരവധി പേരാണ് ചിത്രം കണ്ടത്. ബുധനാഴ്ച നടന്ന പ്രത്യേക പ്രദർശനത്തിൽ സി.ജെ.ഐ ജഡ്ജിമാരടക്കം 600 ഉദ്യോഗസ്ഥരും അവരുടെ കുടുംബവും സിനിമ കാണാനെത്തിയിരുന്നു.
പിന്നാലെ വിധു വിനോദ് ചോപ്രയും ചിത്രത്തിലെ പ്രധാന താരങ്ങളായ വിക്രാന്ത് മാസി, മേധാ ശങ്കർ എന്നിവരും കുടുംബാംഗങ്ങളും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡുമായി സംസാരിച്ചു. സിനിമയ്‌ക്ക് ആധാരമായ ഐപിഎസ് ഓഫീസർ മനോജ് കുമാർ ശർമയും ഐആർഎസ് ഓഫീസർ ശ്രദ്ധാ ജോഷിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ദമ്പതികളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ചിത്രമൊരുക്കിയത്.
“ഞങ്ങളുടെ ജീവനക്കാരുടെ കുടുംബത്തിലെ ഓരോ അംഗവും അവരുടെ മക്കളെയും സുഹൃത്തുക്കളെയും മെൻ്റർമാരെയും ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തെ പുതിയൊരു ഉയരത്തിലെത്തിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”.
ഇത്തരം സിനിമകൾ നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും നമുക്ക് ചുറ്റുമുള്ള ജനങ്ങൾക്ക് മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യാൻ നമ്മെ പ്രാപ്തരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ചുറ്റും,” ചന്ദ്രചൂഡ് പറഞ്ഞു. പ്രതീക്ഷയുടെ ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നതെന്നും” അദ്ദേഹം പറഞ്ഞു. അണിയറ പ്രവർത്തകരെ ഓരോരുത്തരെയും അനുമോദിക്കാനും അദ്ദേഹം മറന്നില്ല.