” ഇതെന്താ എല്ലാം ഇങ്ങനെ വാരിവലിച്ചിട്ടേക്കുന്നെ? ഒന്ന് വൃത്തിയാക്കിക്കൂടെ?” കിടപ്പുമുറി വൃത്തിയാക്കുന്ന കാര്യത്തിൽ ഇത്തരത്തിൽ അമ്മമാരിൽ നിന്നും നിത്യേന വഴക്ക് കേൾക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ കിടപ്പുമുറി മാത്രമല്ല വീടും പരിസരവും വൃത്തിയാക്കുന്നത് നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായകമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇക്കാര്യങ്ങൾ അറിയാം..
മുറിയും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഡോപ്പമിൻ ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും വളരെയധികം സമാധാനം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു.
സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഉത്കണ്ഠ അകറ്റുന്നതിനും മുറി വൃത്തിയാക്കുന്നത് സഹായിക്കുമെന്നാണ് ഹർവാർഡ് ബിസിനസ് റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നത്. ‘ ഗുഡ് മൂഡ്’ പ്രദാനം ചെയ്യുന്നതിനും വീടും പരിസരവും വൃത്തിയാക്കുന്നത് സഹായിക്കുന്നു. സുഖവും സന്തോഷവും ഇതിലൂടെ ലഭ്യമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.















