അബുദാബിയിൽ നടക്കുന്ന ഐഫാ അവാർഡ് നിശയുടെ ഭാഗമായുള്ള റെഡ് കാർപ്പറ്റിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി ബോളിവുഡ് താരം കൃതി സനോൺ. ബ്ലാക്ക് റിബ്ബ്ഡ് വസത്രത്തിലെത്തിയ താരത്തിന്റെ ലുക്ക് ഏവരെയും ആകർഷിച്ചു. സുകൃതി ഗ്രോവർ ആണ് താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. പ്രത്യേക ഡിസൈനിലെ സ്വർണ വളകളും ലെയറുകളായുള്ള നെക് പീസും അരയിൽ ഒരു ബെൽറ്റും ധരിച്ചിട്ടുണ്ട്. വസ്ത്രത്തിന് 3.59 ലക്ഷം രൂപയാണ് ചെലവായതെന്നാണ് റിപ്പോർട്ടുകൾ.
സമാനമായ വസ്ത്രം നേരത്തെ സൂപ്പർ ഫാഷൻ മോഡലായ ജിജി ഹദിദും ധരിച്ചിരുന്നു. ഒരു റാമ്പ് വാക്കിലാണ് ഇവർ ഇതിന് സമാനമായ ബ്ലാക് വസ്ത്രം ധരിച്ചത്. സെപ്തംബർ 28 ന് അബുദാബിയിലെ യാസ് ഐലൻഡിൽ നടക്കുന്നത് IIFA അവാർഡിൻ്റഎ 24-ാമത് എഡിഷനാണ്. 2015-ൽ മികച്ച വനിത അരങ്ങേറ്റ താരത്തിനുള്ള ഐഫ പുരസ്കാരം നേടിയിരുന്നു. 2022-ൽ മികച്ച നടിക്കുള്ള അവാർഡും കൃതി സ്വന്തമാക്കി. നേരത്തെ താരത്തിന്റെ ഒരു ഡാൻസ് റിഹേഴ്സൽ വീഡിയോയും പുറത്തുവന്നിരുന്നു. താരനിശയിൽ നടി ഉശിരൻ പ്രകടനം കാഴ്ചവയ്‌ക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് കൃതിയുടെ ആരാധകർ.
View this post on Instagram
“>