തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മുൻപ് നടി നമ്രത ശിരോദ്കറിനൊരു തീവ്ര പ്രണയമുണ്ടായിരുന്നു. റെസ്റ്റോറൻ്റ് ശൃംഖലകളുടെ ഉടമ ദീപക് ഷെട്ടിയുമായി തീവ്ര പ്രണയത്തിലായിരുന്നു നടി. 9 വർഷം നീണ്ട പ്രണയത്തിന് പക്ഷേ നല്ല അന്ത്യമായിരുന്നില്ല ഉണ്ടായത്. 2008-ൽ ദീപക് ഒരു ദുരന്തത്തിൽ മരിച്ചു.
90 കളിലെ ഒരു അഭിമുഖത്തിൽ ഒരു ആരാധകൻ ദീപക്കിനെക്കുറിച്ച് നമ്രതയോട് ചോദിക്കുന്നുണ്ട്. ദീപക്കിനെ നിങ്ങൾ വിവാഹം കഴിക്കുമോ? മുൻനടിയും മോഡലുമായ നമ്രത മറുപടി നൽകി തീർച്ചയായും! ഉടനെ ദീപക്കിനെ വിവാഹം കഴിക്കും നല്ലൊരു സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ്–എന്നായിരുന്നു മറുപടി. എന്നാൽ ഇതിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം ദീപക് മരിക്കുകയായിരുന്നു. ഗോവയിൽ കടലിൽ മുങ്ങിത്താഴുന്ന ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടെ ദീപക്കിന്റെ ജീവൻ പൊലിയുകയായിരുന്നു. ഇതേ വർഷം തന്നെ നമ്രതയുടെ മാതാവും കാൻസർ ബാധിച്ച് മരിച്ചു.
ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു ചാറ്റിൽ നമ്രത പറഞ്ഞിരുന്നു, “ഒരു തവണ മാത്രമേ ഞാൻ എന്റെ വ്യക്തിജീവിതത്തെ, മറികടക്കാൻ പ്രൊഫഷണൽ ജീവിതത്തെ അനുവദിച്ചിട്ടുള്ളൂ, അതിന് എനിക്ക് വലിയ വില നൽകേണ്ടി വന്നു. മിസ് ഇന്ത്യ മത്സരത്തിന് മുമ്പ് ആരംഭിച്ച ബന്ധം ഒമ്പത് വർഷം നീണ്ടുനിന്നു. പക്ഷേ, അത് ഉദ്ദേശിച്ചതു പോലെയായില്ല. അതിനുശേഷം എന്റെ ജീവിതത്തിൽ ഒരു ശൂന്യത ഉണ്ടായിരുന്നു, പക്ഷേ ഞാൻ മുന്നോട്ട് പോയി. ഇരുവരും എപ്പോഴും നല്ല പോലെയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ”
നിങ്ങൾക്ക് അറിയില്ലേ ഞാനും ഐശ്വര്യ റായിയും കരിയർ തുടങ്ങുന്നത് ഒരുമിച്ചാണ്. അവൾ ഇതേ ട്രാക്കിൽ തുടർന്നു. പക്ഷേ പ്രണയത്തെ തുടർന്ന് ഞാൻ വഴിമാറി സഞ്ചരിച്ചു. അത് എന്റെ ലക്ഷ്യങ്ങളെ കുറച്ചു. എന്നാല്‍ ഞാന്‍ ഒന്നിനോടും എനിക്ക് ദേഷ്യം തോന്നുന്നില്ല—-അവർ പറഞ്ഞു. അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷം നമ്രതയും മഹേഷ് ബാബുവും 2005 ലാണ് വിവാഹിതരാകുന്നത്.