എയിംസിൽ പ്രവേശനം നേടുക എന്നത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെ സ്വപ്നമാണ്. കാരണം രാജ്യത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ സ്ഥാപനമാണ് എയിംസ്. നീറ്റ് പരീക്ഷയിൽ ആദ്യ റാങ്കിൽ ഇടം പിടിക്കുന്നവർക്കാണ് എയിംസിൽ പഠിക്കാൻ അവസരം ലഭിക്കുക
കഴിഞ്ഞ ദിവസം എയിംസിലെ വിദ്യാർത്ഥി പങ്കുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. റൂം ടൂർ ഒഫ് എയിംസ്, എന്ന പേരിലുള്ള വീഡിയോയിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ പറയുന്നുണ്ട്. ജാർഖണ്ഡിലെ ദിയോഘർ എയിംസിനെ കുറിച്ചാണ് വീഡിയോ. ഇത്രയും കുറഞ്ഞ ഫീസിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ കുറയാത്ത സൗകര്യങ്ങൾ ലഭിക്കുന്നത് കണ്ട് ആളുകൾ അമ്പരന്നിരിക്കുകയാണ്.
5,586 രൂപയാണ് എയിംസിലെ ഫീസെന്ന് വിദ്യാർത്ഥി പറഞ്ഞു. തികച്ചും ഫർണിഷ് ചെയ്‌ത ഹോസ്റ്റൽ റൂമിന്റെ വാടക പ്രതിമാസം 15 രൂപയാണ്. ഒരാൾക്ക് താമസിക്കാവുന്ന മുറിയാണ് ഇവിടെയുള്ളത്. അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിൽ, സ്റ്റഡി ടേബിൾ, കസേര, അലമാര തുടങ്ങി എല്ലാ സൗകര്യങ്ങളും മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം വെറും നാല് രൂപയ്‌ക്ക് 24 മണിക്കൂറും വൈദ്യുതിയും ലഭിക്കും. ഇതോടൊപ്പം ലഭ്യമായ ജിം, സൗജന്യ വൈഫൈ, ആദ്യ വർഷം തന്നെ ഗവേഷണം പ്രസിദ്ധീകരിക്കാനുള്ള സുവർണാവസരങ്ങൾ എന്നിവയെക്കുറിച്ചും വിദ്യാർത്ഥി വിവരിക്കുന്നുണ്ട്. ഇവിടെയുള്ള ഓരോ മെഡിക്കൽ വിദ്യാർത്ഥിക്കും സർക്കാർ ചെലവഴിക്കുന്നത് ഏകദേശം 1.7 കോടി രൂപയാണ്. റൂമിന്റെ ബാൽക്കണിയിൽ നിന്നാൽ മനോഹരമായ സൂര്യോദയവും ക്യാമ്പസിന്റെ മനോഹരമായ ദൃശ്യങ്ങളും കാണാം’, എന്നാണ് വിദ്യാർത്ഥി പറഞ്ഞു.
🚨 AIIMS Deoghar room tour in Jharkhand. pic.twitter.com/NdCp5j38xx
— Indian Tech & Infra (@IndianTechGuide) September 24, 2024
വീഡിയോ വൈറലായതോടെ എയിംസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ശരിക്കും ഭാഗ്യവാന്മാർ ആണെന്നും ഉപയോക്താക്കൾ പറയുന്നത്. ഒപ്പം മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന നിക്ഷേപത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ചർച്ചകളാണ് സമൂഹമാദ്ധ്യമത്തിൽ ഉയർന്നു വരുന്നത്.















