തൃശൂർ: റോഡിലെ കുഴിയിൽ വീണ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലാണ് കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്‌ക്കുള്ള യാത്രയ്‌ക്കിടെയായിരുന്നുട സംഭവം.
കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്‌ക്കാണ് അദ്ദേഹം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ടയര്‍ മാറ്റിയശേഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ യാത്ര തുടര്‍ന്നു.
സംസ്ഥാനത്തെ റോഡുകളുടെ ശോചാവ്യസ്ഥയെ പറ്റി നിരവധി വിമർശനങ്ങൾ ഉന്നയിച്ച ന്യായാധിപമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ . റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ലെന്നും റോഡിലെ കുഴികൾ മൂടണം എന്നു കോടതിക്കു പറയേണ്ടി വരുന്നത് ഗതികേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയപാതയിലെ കുഴിയടയ്‌ക്കൽ നിലവാരമില്ലാതെയാണെന്ന മാധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.