എറണാകുളം: ആലുവ സ്വദേശിനിയായ നടിക്കും അഭിഭാഷകനുമെതിരെ
പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. നടിയും അഭിഭാഷകനും ബ്ലാക്ക്മെയിൽ ചെയ്തുവെന്നാണ് ആരോപണം.
ലൈംഗിക ആരോപണത്തിൽ കുടുക്കുമെന്ന് പറഞ്ഞായിരുന്നു അഭിഭാഷകന്റെ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. അഭിഭാഷകൻ ഫോൺ വിളിച്ചതിന് തൊട്ടടുത്ത ദിവസമാണ് നടി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതെന്നും ബാലചന്ദ്രമേനോൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ബാലചന്ദ്രമേനോൻ മോശമായി പെരുമാറിയതായി നടി ആരോപിച്ചിരുന്നു. മുറിയിലേക്ക് വിളിപ്പിച്ചുവെന്നും ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നുമാണ് ആലുവ സ്വദേശിനി പറഞ്ഞത്. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം.















