ബെംഗളൂരു: സലൂണിൽ മുടിവെട്ടുന്നയാൾ തല മസാജ് ചെയ്തതോടെ യുവാവിന് മസ്തിഷ്ക മരണം. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ മുട്ടിവെട്ടാനെത്തിയ ബല്ലാരി സ്വദേശിയായ 30-കാരനാണ് ഗുരുതരാവസ്ഥയിലായത്.
മുടിവെട്ടുക്കാരൻ മസാജ് ചെയ്യുന്നതിനിടെ കഴുത്ത് പിടിച്ച് ബലമായി വെട്ടിക്കുകയായിരുന്നു. തുടർന്ന് താമസ സ്ഥലത്തേക്ക് മടങ്ങിയെത്തിയപ്പോഴെക്കും സംസാക്കാൻ കഴിയാതെയായി. ആശുപത്രിയിലെത്തിച്ചപ്പോഴാണ് മസ്തിഷ്കാഘാതം സംഭവിച്ചതായി സ്ഥിരീകരിച്ചത്.