ന്യൂഡൽഹി: 2024-ലെ ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി പുരസ്കാരവേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖും മികച്ച നടിയ്‌ക്കുള്ള പുരസ്കാരം റാണി മുഖർജിയും സ്വന്തമാക്കി. 2023-ൽ പുറത്തിറങ്ങിയ അറ്റ്‌ലി സംവിധാനം ചെയ്ത ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്കാരം ലഭിച്ചത്. മണിരത്‌നവും എ.ആർ. റഹ്‌മാനും ചേർന്നാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്.
രൺബീർ കപൂർ നായകനായ അനിമലാണ് മികച്ച ചിത്രം. ‘അനിമൽ’ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ പുരസ്കാരം ഏറ്റുവാങ്ങി. അനിമലിലെ അഭിനയത്തിന് അനിൽ കപൂറിന് മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.
രൺവീർ സിംഗ്, രൺബീർ കപൂർ, വിക്രാന്ത് മാസി, വിക്കി കൗശൽ, സണ്ണി ഡിയോൾ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷൻ പട്ടികയിലുണ്ടായിരുന്നത്. സഹതാരങ്ങൾക്ക് നന്ദിയും ആശംസകളും അറിയിച്ച ശേഷമാണ് ഷാരൂഖ് അവാർഡ് ഏറ്റുവാങ്ങിയത്. എല്ലാവരും മികച്ച നടന്മാരാണെന്നും തന്റെ ആരാധകരുടെ സ്നേഹമാണ് ഈ പുരസ്കാരമെന്നും ഷാരൂഖ് വേദിയിൽ പറഞ്ഞു.
മികച്ച സംവിധായിക – വിധു വിനോദ് ചോപ്ര, 12TH FAIL
മികച്ച സഹനടൻ – അനിൽ കപൂർ , ചിത്രം- അനിമൽ
മികച്ച സഹനടി – ഷബാന ആസ്മി, ചിത്രം- റോക്കി റാണി
മികച്ച നടൻ (നെഗറ്റീവ് റോൾ)- ബോബി ഡിയോൾ, ചിത്രം- അനിമൽ
മികച്ച കഥ – റോക്കി ഔർ റാണി കി പ്രേം കഹാനി
മികച്ച സംഗീതം – അനിമൽ
മികച്ച ഗായകൻ- ഭൂപീന്ദർ ബബ്ബൽ, ചിത്രം- അനിമൽ
മികച്ച ഗായിക – ശിൽപ റാവു















