ഐപിഎൽ മെഗാലേലത്തിന് മുൻപ് നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയെന്ന് ടീമുകൾ അറിയിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ബിസിസിഐ. ഫ്രാഞ്ചൈസികൾക്ക് ഓക്ടോബർ 31 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തിനകം ആരെങ്കിലും ഇന്ത്യക്ക് വേണ്ടി കളിച്ചാൽ അവരെ ക്യാപ്ഡ് പ്ലെയർ വിഭാഗത്തിൽ ഉൾപ്പെടുത്തും.
അഞ്ചു താരങ്ങളെയാണ് ഓരോ ടീമുകൾക്കും നിലനിർത്താനാകുക. ആര്‍ടിഎം വഴി ഒരു താരത്തെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. ഇനി ഒരു താരത്തെ മാത്രമാണ് നിലനിർത്തുന്നതെങ്കിൽ ശേഷിക്കുന്ന അഞ്ചുപേരെ ആർടിഎം വഴി ടീമിന് സ്വന്തമാക്കാമെന്നതും പുതിയ പരിഷ്കാരമാണ്.
ആദ്യം നിലനിർത്തുന്ന താരത്തിന് 18 കോടിയും രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാം താരത്തിന് 11 കോടിയുമാകും പ്രതിഫലം. അതേസമയം ബിസിസിഐയുടെ മറ്റൊരു ട്വിസ്റ്റുമുണ്ട്. നാലാമെത്ത താരത്തിന് വീണ്ടും 18 കോടിയും അഞ്ചാമത്തെ താരത്തിന് 14 കോടിയുമാകും നൽകേണ്ട തുക.