അബുദാബിയിലെ IIFA അവാർഡ് നിശയ്‌ക്കെത്തിയ രാകുൽ പ്രീത് സിംഗ് വാർത്താസമ്മേളനത്തിടെ വാക്കൗട്ട് നടത്തി. ഭർതൃപിതാവും നിർമാതാവുമായ വഷു ഭഗ്നാനിയെക്കുറിച്ചുള്ള ചോദ്യം ഉയർന്നതാണ് നടിയെ അസ്വസ്ഥയാക്കിയത്. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് വഷു ഭഗ്നാനി. ഇദ്ദേഹത്തിന്റെ മകൻ ജാക്കി ഭഗ്നാനിയെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്. അവാർഡ് നിശയുടെ ഭാഗമായുള്ള റെഡ്കാർപറ്റിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് പരാതിയെക്കുറിച്ചുള്ള ചോദ്യം നടിക്ക് നേരെയുണ്ടായത്. പെട്ടെന്ന് അസ്വസ്ഥതയായ ഇവർ സോറി പറഞ്ഞ് വേദിവിടുകയായിരുന്നു.ഇതിന്റെ വീഡിയോയാണ് വൈറലായത്.
വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ച് നിർമിച്ച ചിത്രം വമ്പൻ പരാജയമായിരുന്നു. ടൈഗർ ഷെറോഫ് പൃഥ്വിരാജ് എന്നിവരാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധായകനടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നിർമാതാവ് പണം നൽകിയില്ലെന്ന പരാതിയുണ്ട്. അലി അബ്ബാസ് സഫറും റോണിത് റോയിയുമാണ് നിർമാതാവിനെതിരെ പരാതി നൽകിയത്. 7.30 കോടി രൂപയാണ് നൽകാനുള്ളതെന്നാണ് സംവിധായകന്റെ പരാതി. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.















