IIFA 2024 താരനിശയിൽ ബോളിവുഡിലെ മുതിർന്ന നടി രേഖയുടെ പ്രകടനം ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ഒരിക്കൽക്കൂടി പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു 69-കാരിയുടെ പ്രകടനം. ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിങ്ക് അനാർക്കലിയിൽ അതിമനോഹരിയായാണ് രേഖയെത്തിയത്.
ഗ്രൂപ്പ് ഡാൻസേഴ്സിനൊപ്പം 20 മിനിട്ട് നീണ്ടുനിൽക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇതിന്റെ ചില ചിത്രങ്ങൾ ഐഫ ഔഗ്യോഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്. 1965 ലെ ഗൈഡ് എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‌കറിന്റെ പിയാ തോസെ നൈനാ ലഗേ രേ എന്ന ഗാനത്തിന് ചുവട് വയ്‌ക്കുന്ന താരത്തിന്റെ വീഡിയോയും പുറത്തുവന്നു.
The one and only #Rekha ji ❤️#IIFA2024 pic.twitter.com/DMUVNOHju7
— Raj Nayak (@rajcheerfull) September 29, 2024
1960-ലെ മുഗൾ-ഇ-അസം എന്ന ചിത്രത്തിലെ മോഹെ പംഘത് പേ, 1964-ൽ പുറത്തിറങ്ങിയ വോ കൗൻ തി എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ, 1979-ൽ പുറത്തിറങ്ങിയ മിസ്റ്റർ നട്‌വർലാൽ എന്ന ചിത്രത്തിലെ പർദേശിയ യേ സച്ച് ഹേ പിയ എന്നീ ഗാനങ്ങൾക്കും അവർ നൃത്തം ചെയ്തു.
View this post on Instagram
“>















