ന്യൂഡൽഹി: ടാങ്കർ വെൽഡ് ചെയ്യുന്നതിനിടെ വെൽഡിംഗ് മെഷീൻ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പൊള്ളലേറ്റു. ദ്വാരകയിലെ ഭർത്താൽ ഗ്രാമത്തിലാണ് അപകടം. തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ടാങ്കറിന്റെ അറ്റകുറ്റ പണികളാണ് ഇവർ ചെയ്തിരുന്നത്.
അതേസമയം ടാങ്കർ കാലിയായിരുന്നുവെന്നാണ് റിപ്പോർട്ട്. പൊട്ടിത്തെറിക്ക് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റ മറ്റു മൂന്നുപേരും അപകടനില തരണം ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ദ്വാരക സെക്ടർ 23 പൊലീസിന് സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചത്.















