ആർഎസ്എസ് സാംഘിക് തടയാൻ പൊലീസ്; പിന്നിൽ ഡിവൈഎഫ്‌ഐയും സിപിഎമ്മും; പൊലീസിന് മുൻപിൽ പെരുമഴയത്ത് റോഡിൽ പഥസഞ്ചലനം നടത്തി സ്വയം സേവകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് സാംഘിക് തടയാൻ പൊലീസ്; പിന്നിൽ ഡിവൈഎഫ്‌ഐയും സിപിഎമ്മും; പൊലീസിന് മുൻപിൽ പെരുമഴയത്ത് റോഡിൽ പഥസഞ്ചലനം നടത്തി സ്വയം സേവകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 08:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും സമ്മർദ്ദത്തിൽ ആർഎസ്എസ് സാംഘിക് തടയാനെത്തിയ പൊലീസിന് മുൻപിൽ പഥസഞ്ചലനം നടത്തി സ്വയം സേവകർ. തിരുവനന്തപുരം കളളിക്കാട്ട് ആണ് സംഭവം. കളളിക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലായിരുന്നു മുൻകൂട്ടി അനുമതി വാങ്ങി ആർഎസ്എസ് സാംഘിക് നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയായിരുന്നു.

കളളിക്കാട് ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയത്തിനായി പണം അടച്ച് ആർഎസ്എസ് നേതൃത്വം അനുമതി വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് പരിപാടി നിശ്ചയിച്ചത്. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് സ്റ്റേഡിയം ഉപയോഗിക്കാനാകില്ലെന്നും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും വാദിച്ചു. അനുമതി ലഭിച്ചതിന്റെ രേഖകൾ ഹാജരാക്കിയെങ്കിലും പരിപാടി നടത്താൻ അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ് കടുംപിടുത്തം പിടിച്ചു. ഇതോടെയാണ് പൊതുറോഡിൽ പഥസഞ്ചലനം നടത്താൻ പ്രവർത്തകർ തീരുമാനിച്ചത്. സ്‌റ്റേഡിയത്തിന് മുൻപിൽ നിന്നും കളളിക്കാട് ജംഗ്ഷനിലേക്കായിരുന്നു പഥസഞ്ചലനം. മുന്നിലും പിന്നിലും പൊലീസും ഉണ്ടായിരുന്നു.

കോരിച്ചൊരിയുന്ന മഴ വകവയ്‌ക്കാതെ അഞ്ഞൂറിലധികം പ്രവർത്തകർ പഥസഞ്ചലനത്തിൽ പങ്കെടുത്തു. ശാരീരിക വ്യായാമ മുറകളും യോഗാഭ്യാസങ്ങളും ഉൾപ്പെടെ പരിശീലിക്കുന്നതാണ് സാംഘിക്. വ്യക്തമായ അനുമതി പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് നേടിയിരുന്നതായി ആർഎസ്എസ് നേതൃത്വം അറിയിച്ചു. പഞ്ചായത്ത് ഓഫീസിലെത്തി പണമടച്ച് രസീത് കൈപ്പറ്റിയ ശേഷമാണ് പരിപാടി നടത്താൻ തയ്യാറെടുപ്പ് നടത്തിയത്. പരിപാടി തടഞ്ഞതിന് പിന്നിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ഇടപെടലാണെന്നും ആർഎസ്എസ് നേതൃത്വം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് സെക്രട്ടറി അനുമതി റദ്ദ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത്തരത്തിൽ യാതൊരു അറിയിപ്പും ആർഎസ്എസ് നേതൃത്വത്തിന് ലഭിച്ചിരുന്നില്ല. ആർഎസ്എസ് കാട്ടാക്കട ഖണ്ഡിന്റെ നേതൃത്വത്തിലാണ് സാംഘിക് സംഘടിപ്പിച്ചിരുന്നത്.

Tags: RSS Kallikkattuപഥസഞ്ചലനംകളളിക്കാട്ട്ആർഎസ്എസ് സാംഘിക്
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies