ഐഫാ അവാർഡ്സിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്ര സിംഗ് ധോണിയെ ട്രോളി ഷാരൂഖ് ഖാൻ. IIFA 2024 ൽ അവതാരകനായിരുന്നു കിംഗ് ഖാൻ. സംവിധായകൻ കരൺ ജോഹറുമായി നടത്തിയ സംസാരത്തിനിടയിലാണ് താരം ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ നായകനെ കളിയാക്കിയത്. വിരമിക്കലിന്റെ പേരിലായിരുന്നു സംഭവം. ട്രോള് എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റായി. ഇതിന്റെ വീഡിയോ പെട്ടെന്ന് വൈറലാവുകയും ചെയ്തു.
കരൺ ജോഹറിന്റെ വിരമിക്കൽ സംഭാഷണം ചെന്നവസാനിച്ചത് ധോണിയിലായിരുന്നു. ഞാനും ധോണിയുമൊക്കെ ഒരേ വേവ് ലെംഗ്തിലുള്ള ഇതിഹാസങ്ങളാണ്. വിരമിച്ചതിന് ശേഷവും പത്താം ഐപിഎല്ലുകൾ കളിക്കുന്നു എന്നാണ് താരം പറഞ്ഞത്
ഇതിഹാസങ്ങളായ സച്ചിനും ഫെഡററിനും സുനിൽ ഛേത്രിക്കുമൊക്കെ എപ്പോഴാണ് വിരമിക്കേണ്ടതെന്ന് അറിയാം. അപ്പോൾ സംവിധായകനും ഈ സ്റ്റേജിൽ നിന്ന് ഇപ്പോൾ വിരമിക്കാറായി—- ഷാരൂഖ് പറഞ്ഞു .അതിനെക്കുറിച്ചു പറയുമ്പോൾ എന്താണ് താങ്കൾ വിരമിക്കാത്തത്— കരൺ ജോഹർ മറുപടി പറഞ്ഞു.
ഞാൻ പ്രത്യേകമായ ഇതിഹാസമാണ്, ധോണിയെപ്പോലെ. വിമിച്ചതിന് ശേഷവും ഞങ്ങളൊക്കെ പത്താം ഐപിഎൽ കളിക്കും— ഷാരുഖ് കളിയിൽ പറഞ്ഞു. ഇതോടെ സദസിൽ ചിരിപൊട്ടി. വിരമിക്കലോക്കെ ഇതിഹാസങ്ങൾക്കാണ്. രാജാക്കന്മാർ എന്നന്നേക്കുമാണ്–വിക്കി കൗശൽ ഇതിനിടെ ഒരു കൗണ്ടർ അടിച്ചു.
Shah Rukh Khan – Legends know when to retire like Sachin Tendulkar, Sunil Chhetri, Roger Federer
Karan Johar – so why don’t you retire
SRK – Me & Dhoni are different kind of legends, we play 10 IPL after saying no
Vicky Kaushal – Retirement are for legends, Kings are forever pic.twitter.com/gEeAS48BGN
— sohom (@AwaaraHoon) September 29, 2024
“>















