വിവാഹമോചനത്തിന് പിന്നാലെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് നടാഷ സ്റ്റാൻകോവിച്ച്. ജൂലൈ 18-നാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിന് ശേഷം നടാഷ മോഡലും നടനും ഫിറ്റ്നസ് ട്രെയിനറുമായ അലക്സാണ്ടർ അലക്സുമായി പ്രണയത്തിലെന്നാണ് സൂചന. ഗോവയിൽ അവധിക്കാല ആഘോഷത്തിലാണ് നടാഷയും അലക്സാണ്ടറും. ഇതിന്റെ ഒരു വീഡിയോ മോഡൽ പങ്കുവച്ചിട്ടുണ്ട്.
കാസാ വഗാറ്ററിൽ നിന്നുള്ള ഒരു സ്വിമ്മിംഗ് പൂളിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവിട്ടത്. ക്ലിപ്പ് പെട്ടെന്ന് വൈറലായി. ഫ്ലോട്ടിംഗ് താറാവിൽ കിടക്കുന്ന നടാഷയെ പിന്നിൽ നിന്ന് തള്ളിവിടുന്നതാണ് വീഡിയോ. മറ്റൊരു അക്കൗണ്ടിൽ നിന്ന് ഇതെല്ലാം ഹാർദിക് കാണുന്നുണ്ടെന്നാണ് മിക്കവരുടെയും പരിഹാസം. ഒരു മൂലയിലിരുന്ന് ഹാർദിക് പാണ്ഡ്യ കരയുകയാകുമെന്ന് മറ്റൊരാൾ കമൻ്റ് ചെയ്തു.
നേരത്തെ തന്നെ അലക്സാണ്ടറും നടാഷയും ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇതുവരെയും ഇത് സമ്മതിക്കുന്ന ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
View this post on Instagram
“>
View this post on Instagram















