നാഗർ കോവിൽ : കലാകാലങ്ങളിലെ ഡി എം കെ സർക്കാരുകൾ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു.
തമിഴ് നാട് മന്ത്രി സഭയിൽ ഇപ്പോൾ കന്യാകുമാരി ജില്ലക്ക് മന്ത്രിയില്ല. മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ വേണ്ടി തമിഴ് നാട് മന്ത്രി സഭയിൽ എം കെ സ്റ്റാലിൻ നടത്തിയ അഴിച്ചു പണിയിലാണ് മന്ത്രിയായിരുന്ന മനോ തങ്കരാജ് പുറത്താക്കിയത്. 2016 മെയ് മുതൽ അദ്ദേഹം തമിഴ്‌നാട് നിയമസഭയിൽ പത്മനാഭപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
സ്റ്റാലിൻ മന്ത്രിസഭയിൽ ഇൻഫർമേഷൻ ടെക്നോളജി & ഡിജിറ്റൽ സേവന മന്ത്രിആയിരുന്ന മനോ തങ്കരാജിനെ 2023 ൽ ക്ഷീര വികസന വകുപ്പ് മന്ത്രിയാക്കി.
തമിഴ്‌നാട് സർക്കാർ ഇന്നലെ നടത്തിയ പുനസംഘടനയിൽ നിലവിൽ മന്ത്രിമാരായിരുന്ന സെൻജി മസ്താൻ, രാമചന്ദ്രൻ, മനോ തങ്കരാജ് എന്നിവരെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി.പകരം സെന്തിൽ ബാലാജി, നാസർ, ഗോവി, രാജേന്ദ്രൻ എന്നിവരെ മന്ത്രിമാരായി നിയമിച്ചു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിൽ മനോ തങ്കരാജ് കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ട്.
ക്ഷീര വികസന വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ “ആവിൻ” പാലുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്
കന്യാകുമാരി ജില്ലയിലെ ധാതു സമ്പത്തുമായി ബന്ധപ്പെട്ട ടെൻഡറുകളിൽ മനോ തങ്കരാജ് നിരന്തരം ഇടപെട്ടു എന്നും ആരോപണമുണ്ട്.
ഫോട്ടോ : ഉദയനിധി സ്റ്റാലിനോടൊപ്പം മനോ തങ്കരാജ് ( ഫയൽ ഫോട്ടോ)















