അൻവർ സർക്കാരിനെതിരെ പറഞ്ഞത് ആനയും കാട്ടുപന്നിയും ഇറങ്ങുന്നുവെന്ന് മാത്രം; അല്ലാതെ ഒന്നുമില്ലെന്ന് എകെ ബാലൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവർ സർക്കാരിനെതിരെ പറഞ്ഞത് ആനയും കാട്ടുപന്നിയും ഇറങ്ങുന്നുവെന്ന് മാത്രം; അല്ലാതെ ഒന്നുമില്ലെന്ന് എകെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 12:10 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവർ രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ സർക്കാരിനെതിരെ ആകെ ആന ഇറങ്ങുന്നു കാട്ടുപന്നി ഇറങ്ങുന്നുവെന്ന് മാത്രമാണ് പറഞ്ഞതെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ എകെ ബാലൻ. അതിനപ്പുറം എന്താണ് അൻവർ പ്രസംഗത്തിൽ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. പിന്നെ വായിൽ തോന്നിയ കാര്യങ്ങൾ പറയുന്നു. അത് അദ്ദേഹത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. നല്ല പ്രോത്സാഹനമാണ് അൻവറിന് സിപിഎം നൽകിയത്. അദ്ദേഹത്തെ നല്ല രൂപത്തിൽ സ്വീകരിച്ചു. പറയുന്ന കാര്യങ്ങൾ കേട്ടു മാന്യമായ സമീപനവും കാട്ടിയെന്നും എകെ ബാലൻ പറഞ്ഞു.

അഞ്ച് നേരം നിസ്‌കരിക്കുന്നതാണ് എനിക്കെതിരായ ആരോപണമെന്ന കളള പ്രചാരണമാണ് ഒരു തുറുപ്പുചീട്ട് എന്ന നിലയിൽ പ്രസംഗത്തിന്റെ ഇടയിൽ അൻവർ കാച്ചിവിട്ടത്. ഇതേ ശൈലി പിടിച്ചുകൊണ്ടായിരിക്കും കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രസംഗിക്കാൻ പോകുകയെന്നതാണ് അദ്ദേഹം നൽകുന്ന സൂചന. അൻവർ യഥാർത്ഥത്തിൽ തീക്കൊളളി കൊണ്ടു തല ചൊറിയുകയാണെന്നും എകെ ബാലൻ പറഞ്ഞു.

സ്വതന്ത്രമായി ഇടതുപക്ഷത്തിന് അനുകൂലമായി ചിന്തിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് അൻവർ ഇപ്പോൾ നടത്തുന്ന സമീപനങ്ങൾ. അത് വഴിവിട്ടുവെന്നതിന് തെളിവാണ് ഇന്നലത്തെ പ്രയോഗങ്ങൾ. സാധാരണ നിലയിൽ ഇതേ രീതിയിൽ ഉളള പ്രയോഗം ഇതുവരെ അൻവർ പ്രയോഗിച്ചിട്ടില്ല. അത് ഒരു ദുഷ്ടലാക്കാണ്. കേരളത്തിലെ ജനത തിരിച്ചറിയുമെന്നും എകെ ബാലൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ടാണ് മലപ്പുറത്ത് എൽഡിഎഫിന് ലഭിച്ചത്. മുസ്ലീം വിഭാഗത്തിൽ നിന്ന് വലിയ തളളിച്ച എൽഡിഎഫിനും പ്രത്യേകിച്ച് സിപിമ്മിനും ഉണ്ടായി. അതിന്റെ പ്രധാനപ്പെട്ട മർമ്മം പിണറായി വിജയന്റെ ഇടപെടലാണ്. അതുകൊണ്ടു തന്നെ പിണറായിയെ മതന്യൂനപക്ഷങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനാണ് നീക്കമെന്നും എകെ ബാലൻ ആരോപിച്ചു.

ചാനൽ ചർച്ചകളിൽ മുഖ്യമന്ത്രിയെ നിരന്തരം വിമർശിക്കുന്ന ആളാണ് ജയ്ശങ്കർ. ഞങ്ങളെ നഖശിഖാന്തം എതിർക്കുന്ന ജയ്ശങ്കറിന്റെ തലയിൽ മലം കലർത്തിയ വെളളം ഒഴിക്കുമെന്ന് വരെ പറഞ്ഞു. എന്താണ് അൻവറിന് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ അവസാനം പറയുന്നത് തന്നെ കളളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. അതുകൊണ്ടാണ് പ്രകോപിതനായത് എന്നാണ്. അൻവർ പറഞ്ഞ നാല് കാര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് എകെ ബാലൻ പറഞ്ഞു.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി കാക്കിയുടുപ്പുളള ആർഎസ്എസുകാരനാണെന്ന് പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ അച്ഛൻ സർക്കസിലെ കോമാളിയാണ് എന്നുവരെ പറഞ്ഞു. നെഹ്‌റു താമസിച്ച വീട്ടിലെ പാരമ്പര്യമുളള ഒരു പിതാവിന്റെ മകന് യോജിച്ചതാണോ ഈ പ്രയോഗങ്ങളെന്ന് എകെ ബാലൻ ചോദിച്ചു. അത് അദ്ദേഹം പരിശോധിക്കേണ്ടതാണ്.

അൻവറിന് ഒരാഴ്ച കൂടി കാത്ത് നിൽക്കാമായിരുന്നു. അപ്പോഴേക്കും അന്വേഷണം പൂർത്തിയാകുമായിരുന്നു. അതുവരെ കാത്തിരിക്കാമല്ലോ?. അപ്പോൾ പ്രശ്‌നം ആ കാര്യങ്ങളിൽ അന്വേഷണം നടത്തുകയെന്നതല്ലെന്നും അൻവറിന്റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എകെ ബാലൻ ആരോപിച്ചു.

Tags: സിപിഎംഎകെ ബാലൻപിവി അൻവർനിലമ്പൂർ എംഎൽഎ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies