കായംകുളം: കായംകുളം MSM കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 6 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. 15 വര്ഷം മുൻപ് നടന്ന സംഭവത്തിൽ മാവേലിക്കര ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 2009 നവംബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എഫ്ഐ ഏരിയ സെക്രട്ടറി സജിത്തിനെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചത്.
സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം അടക്കം ഈ കേസിൽ ക്യാമ്പസ് ഫ്രണ്ടിനായി കൂറുമാറിയരുന്നു. എന്നിട്ടും പ്രതികളായ 6 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
നജീബ് , നെജി, അൻസാരി, റിയാസ്, അൻഷാദ്, അഡ്വ.ബി കെ നിയാസ്, എന്നിവരാണ് പ്രതികൾ. മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി പൂജ പി.പിയുടേതാണ് വിധി. 2009 നവംബര്‍ 2 ന് എസ്എഫ്.ഐ എം.എസ്.എം കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്ന സജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 15 വര്‍ഷത്തെ കത്തിരിപ്പിനൊടുവില്‍ വിധി പ്രസ്താവം ഉണ്ടായത്. 5 വർഷം തടവും 25,000 രൂപ വീതം പിഴയും ആണ് ശിക്ഷ.
19 വെട്ടുകളാണ് സജിത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അറ്റുപോയ കൈ പിന്നീട് തുന്നി ചേര്‍ക്കുകയായിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വകേറ്റ് കെ സജികുമാര്‍ മുന്‍ പബ്ലിക്ക് പോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സന്തോഷ്, അഡ്വ : സനല്‍ ഡി ഇഡിക്കുള എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
സംഭവം നടക്കുമ്പോൾ ക്യാമ്പസ് ഫ്രണ്ട് ഏരിയാ പ്രസിഡൻ്റായിരുന്നു ആറാം പ്രതി കെബി നിയാസ്. ക്യാമ്പസ് ഫ്രണ്ട് ഏരിയാ സെക്രട്ടറിയായിരുന്നു അഞ്ചാം പ്രതി റിയാസ്.