സി.പി.എം എൽ സി അംഗമുൾപ്പെടെ പോപ്പുലർഫ്രണ്ടിനായി കൂറുമാറി; എന്നിട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൈവെട്ടിയ കേസില്‍ 6 പോപ്പുലർ ഫ്രണ്ടുകാർക്ക് 5 വർഷം തടവ്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സി.പി.എം എൽ സി അംഗമുൾപ്പെടെ പോപ്പുലർഫ്രണ്ടിനായി കൂറുമാറി; എന്നിട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൈവെട്ടിയ കേസില്‍ 6 പോപ്പുലർ ഫ്രണ്ടുകാർക്ക് 5 വർഷം തടവ്

Janam Web Desk by Janam Web Desk
Sep 30, 2024, 04:21 pm IST
FacebookTwitterWhatsAppTelegram

കായംകുളം: കായംകുളം MSM കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ 6 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. 15 വര്ഷം മുൻപ് നടന്ന സംഭവത്തിൽ മാവേലിക്കര ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 2009 നവംബർ 2 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്എഫ്ഐ ഏരിയ സെക്രട്ടറി സജിത്തിനെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചത്.

സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം അടക്കം ഈ കേസിൽ ക്യാമ്പസ് ഫ്രണ്ടിനായി കൂറുമാറിയരുന്നു. എന്നിട്ടും പ്രതികളായ 6 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

നജീബ് , നെജി, അൻസാരി, റിയാസ്, അൻഷാദ്, അഡ്വ.ബി കെ നിയാസ്, എന്നിവരാണ് പ്രതികൾ. മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി പൂജ പി.പിയുടേതാണ് വിധി. 2009 നവംബര്‍ 2 ന് എസ്എഫ്.ഐ എം.എസ്.എം കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്ന സജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 15 വര്‍ഷത്തെ കത്തിരിപ്പിനൊടുവില്‍ വിധി പ്രസ്താവം ഉണ്ടായത്. 5 വർഷം തടവും 25,000 രൂപ വീതം പിഴയും ആണ് ശിക്ഷ.

19 വെട്ടുകളാണ് സജിത്തിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അറ്റുപോയ കൈ പിന്നീട് തുന്നി ചേര്‍ക്കുകയായിരുന്നു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വകേറ്റ് കെ സജികുമാര്‍ മുന്‍ പബ്ലിക്ക് പോസിക്യൂട്ടര്‍ അഡ്വക്കേറ്റ് സന്തോഷ്, അഡ്വ : സനല്‍ ഡി ഇഡിക്കുള എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

സംഭവം നടക്കുമ്പോൾ ക്യാമ്പസ് ഫ്രണ്ട് ഏരിയാ പ്രസിഡൻ്റായിരുന്നു ആറാം പ്രതി കെബി നിയാസ്. ക്യാമ്പസ് ഫ്രണ്ട് ഏരിയാ സെക്രട്ടറിയായിരുന്നു അഞ്ചാം പ്രതി റിയാസ്.

Tags: Popular Front of India’ (PFI).msm college kayamkulamcpim keralakayamkulamFEATURED2
ShareTweetSendShare

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies