ആരാധകരെ ഏറെ ഞെട്ടിച്ചതായിരുന്നു നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം. ആർതിയിൽ നിന്ന് വിവാഹമോചനം നേടുന്നുവെന്ന് നടനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനിടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവി വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് മുൻ ഭാര്യ ആർതി പറഞ്ഞിരുന്നു. തുടർന്ന് ഇവർക്കെതിരെ നടൻ പൊലീസിൽ പരാതി നൽകി. തന്റെ വസ്തുക്കൾ വിട്ടുനൽകുന്നില്ലെന്നും എല്ലാം ആർതി കൈവശപ്പെടുത്തിയെന്നുമാണ് നടന്റെ പരാതി.
വിവാമോഹചനത്തിന്റെ യാഥാർത്ഥ കാരണം നടൻ തന്നെ പുതിയൊരു അഭിമുഖത്തിൽ വെളിപ്പെടുത്തി. “മുൻ ഭാര്യയിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും നേരിട്ടത് മോശം പെരുമാറ്റമായിരുന്നു. വലിയൊരു കരിയറുണ്ടായിരുന്നിട്ടും സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് തനിക്കുണ്ടായിരുന്നില്ല. എല്ലാം ജോയിൻ്റ് അക്കൗണ്ട് ആയിരുന്നു. പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത് ഭാര്യയായിരുന്നു. ഒരു രൂപ വേണമെങ്കിലും ആർതിയോട് ചോദിക്കേണ്ട ഗതികേട്. ആർതിയുടെ അമ്മ നിർമിച്ച പടങ്ങളിൽ ജയം രവി അഭിനയിച്ചിരുന്നു. ഇത് സാമ്പത്തികമായി പരാജയപ്പെട്ടെന്ന് പറഞ്ഞ് മാനസികമായി തളർത്തി. എന്നാൽ ഇതൊന്നും പരാജയമായിരുന്നില്ലെന്ന് പിന്നീട് മനസിലാക്കി. വീട്ടിലെ ജോലിക്കാരോട് പോലും അവർ ഇതിലും നന്നായി പെരുമാറിയിരുന്നു”.
“ആർതിയുടെ നിരന്തര നിരീക്ഷണം കാരണം വാട്സ് ആപ്പ് ഉപയോഗിക്കുന്നത് ആറു വർഷം മുൻപ് നിർത്തി. സ്വകാര്യ സന്ദേശങ്ങൾ പോലും ചോദ്യം ചെയ്യാൻ തുടങ്ങി. പിന്നീട് സോഷ്യൽ മീഡിയ നിയന്ത്രണവും ഏറ്റെടുത്തു”—ജയം രവി പറഞ്ഞു. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ നിയന്ത്രണം നടൻ ഭാര്യയിൽ നിന്ന് വീണ്ടെടുത്തു. ഒരുമിച്ച് താമസിച്ചിരുന്ന വീട്ടിൽ നിന്ന് തന്റെ സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.