എറണാകുളം: നടൻ ജാഫർ ഇടുക്കി മോശമായി പെരുമാറിയെന്ന പരാതിയുമായി ആലുവ സ്വദേശിയായ നടി. നേരത്തെ ജയസൂര്യക്കും, ബാലചന്ദ്രമേനോനും എതിരെ പരാതി നൽകിയ യുവതിയാണ് ഇപ്പോൾ ജാഫർ ഇടുക്കിക്കെതിരെയും പരാതി നൽകിയത്. മുറിയിൽ വച്ച് നടൻ മോശായി പെരുമാറിയെന്നാണ് പരാതി.
നടനെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്് നടി ഇ-മെയിലായി അയച്ചു. ‘ ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫർ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ സമൂഹമാദ്ധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു.
ഹോട്ടൽ മുറിയിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്നും ലണ്ടനിൽ നടന്ന സ്‌റ്റേജ് ഷോയ്‌ക്കിടെ സ്‌പോൺസർമാരിലൊരാളുടെ പക്കലിലേക്ക് തന്നെ പറഞ്ഞുവിടാൻ ശ്രമിച്ചെന്നും നടി ആരോപിച്ചു. മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെയും യുവതി നേരത്തെ പരാതി നൽകിയിരുന്നു.















