ന്യൂഡൽഹി : ചെസ്സ് കരിയറിൽ തന്നെ പിന്തുണച്ചതിന് അദാനി ഗ്രൂപ്പിനും, മേധാവി ഗൗതം അദാനിക്കും നന്ദി പറഞ്ഞ് ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ .
അദാനി ഗ്രൂപ്പാണ് പ്രഗ്നാനന്ദയെ സ്പോൺസർ ചെയ്യുന്നത്. ഗൗതം അദാനി 2024 ജനുവരി 5-നാണ് പ്രഗ്നാനന്ദയുടെ സ്പോൺസർഷിപ്പ് പ്രഖ്യാപിച്ചത്. ‘ എന്റെ മാതാപിതാക്കളിൽ തുടങ്ങി എന്നെ പിന്തുണച്ച നിരവധി പേരുണ്ട്. ഇവരിൽ പരിശീലകരും ആദ്യ സ്പോൺസറായ രാംകോ ഗ്രൂപ്പും മികച്ച പിന്തുണ നൽകി.കഴിഞ്ഞ ഒരു വർഷമായി അദാനി ഗ്രൂപ്പ് എന്നെ പിന്തുണയ്‌ക്കുന്നു.
എനിക്ക് അദാനി ഗ്രൂപ്പ് സാധ്യമാക്കിയ പരിശീലനം ഒരുപാട് ആവശ്യമായിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ഗൗതം അദാനിയെയും ഞാൻ കണ്ടു. ഈ വർഷം ഞാൻ ഇന്ത്യയ്‌ക്കായി ഒരുപാട് നേടണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഞാൻ ഗൗതം അദാനി സാറിനോട് നന്ദിയുള്ളവനാണ്. ആ പിന്തുണയ്‌ക്ക്,” പ്രഗ്നാനന്ദ പറഞ്ഞു.















