മുംബൈ : ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് മുസ്ലീം വിശ്വാസികളിൽ നിന്ന് പണം തട്ടിയെടുത്ത ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ . ‘അൽ ആദം ടൂർ ആൻഡ് ട്രാവൽസ് ‘ നടത്തുന്ന നബീൽ അബ്ദുൾ മുബീൻ ഷെയ്ഖാണ് അറസ്റ്റിലായത് . ഒരു കോടിയോളം രൂപയാണ് നബീൽ 189 ഓളം പേരിൽ നിന്നായി കൈക്കലാക്കിയത്.
2019 നും 2023 നും ഇടയിൽ ഓരോ യാത്രക്കാരനിൽ നിന്നും ഏകദേശം 96,000 രൂപ ഹജ്ജിന് കൊണ്ടുപോകാനെന്ന പേരിൽ നബീൽ വാങ്ങിയിട്ടുണ്ട് . മുംബൈയിലെ അൽ ഇജ്മ ടൂർ ആൻഡ് ട്രാവൽസിന്റെ സഹായത്തോടെ ഹജ്ജിന് കൊണ്ടുപോകാമെന്നാണ് . നബീൽ ആളുകളെ വിശ്വസിപ്പിച്ചിരുന്നത് . നബീലിന്റെ ട്രാവൽ ഏജൻസിയിൽ പിതാവ് ഫിർദൂസ് ബിയും സഹോദരി സൈമ അഞ്ജും പങ്കാളികളാണ്.
ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിനാണ് നബീലിനെതിരെ പരാതികൾ ലഭിച്ചത് . ഹജ്ജും ഉംറയും ചെയ്യിപ്പിക്കാമെന്ന പേരിൽ കബളിപ്പിക്കപ്പെട്ട ഭദ്രക്, ബരിപദ, വിശ്വാസികളിൽ ഏറെയും ബാലസോർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരായിരുന്നു. പണം നൽകി മാസങ്ങളായിട്ടും ഹജ് നടത്താൻ പറ്റാതെ വന്നതോടെ ഇവരിൽ പലരും പണം മടക്കി ചോദിച്ചു . ഇവർക്ക് നബീൽ ചെക്കാണ് നൽകിയത് .എന്നാൽ ഇതും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി . തുടർന്നാണ് ഇവർ പോലീസിനെ സമീപിച്ചത് .















