ഇസ്രായേലിന്റെ റോക്കറ്റിന്റെയോ ആയുധങ്ങളുടെയോ വണ്ണം കണ്ട് പേടിക്കുന്നവരല്ല മുസ്ലീങ്ങളെന്ന് മാദ്ധ്യമപ്രവർത്തകൻ ഒ. അബ്ദുള്ള. റോമാ സാമ്രാജ്യത്തെ നേരിട്ടത് വെറും 300 ൽ പരം മുസ്ലീങ്ങളാണ്. ഇന്നത്തെ അമേരിക്കയുടെയോ സോവ്യറ്റ് യൂണിയന്റെയോ അത്രയും ഉണ്ട് അന്നത്തെ റോമാ സാമ്രാജ്യം. അവരെ വരച്ച വരയിൽ നിർത്താൻ മുസ്ലീങ്ങൾക്ക് കഴിഞ്ഞു. 17 വയസുള്ള ആളായിരുന്ന അന്ന് മുസ്ലീങ്ങളുടെ സൈന്യാധിപൻ. ഇതിനെ പിന്തുരുന്ന മുസ്ലീം സൈന്യമാണ് ഹമാസും ഹിസ്ബുള്ളയും. അതുകൊണ്ട് ഇസ്രായേലിന്റെ കയ്യിൽ വലിയ റോക്കറ്റുണ്ട് എന്ന് പറഞ്ഞ് ആരും പേടിപ്പിക്കണ്ട. ഇസ്രായേലിന് ഒരിക്കലും മുസ്ലീം ശക്തികൾക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും ജനം ടിവിയുടെ ഡിബേറ്റിൽ അബ്ദുള്ള പറഞ്ഞു..
ഇന്ത്യ കീഴടക്കാൻ ഇസ്ലാമിക ശക്തികൾ വന്നപ്പോൾ സൈന്യാധിപന് 17 വയസ്സാണ്. വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് പരാജയം വരില്ലെന്ന ഉറച്ച വിശ്വാസം മുസ്ലീങ്ങൾക്കുണ്ട്. അഥവാ തങ്ങൾ രക്തസാക്ഷികൾ ആയെങ്കിൽ തന്നെ കാത്തിരിക്കുന്നത് സ്വർഗത്തിലെ ഹൂറികളാണ്. ഇസ്ലാമിക മാർഗത്തിൽ രക്തസാക്ഷിത്വത്തോളം ഇസ്ലാമിൽ മനോഹരമായി വലുതൊന്നുമില്ല.
അതിന് തയ്യാറായവരാണ് റോമാ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയത്. അതിന്റെ ഓർമ്മയിൽ കഴിയുന്നവരാണ് മുസ്ലീങ്ങൾ. ഇസ്ലാമിക യുദ്ധം വലിയയൊരു മാറ്റത്തിന് വേണ്ടിയുള്ള യുദ്ധമാണ്. വിശ്വാസ പ്രമാണം ഉൾക്കൊള്ളുന്ന ആളുകൾക്ക് ത്യാഗം ചെയ്യാനും രക്തസാക്ഷിത്വം വരിക്കാനുമുള്ള സന്നദ്ധതയുണ്ടാകും. യഥാർത്ഥ മുസ്ലീങ്ങളെ തോൽപ്പിക്കാൻ കഴിയില്ല, ജനം അബ്ദുള്ള പറയുന്നു.