എറണാകുളം: പെരുമ്പാവൂരിൽ വിവസ്ത്രനായി ബൈക്കോടിച്ച് യുവാവ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. യുവാവിന്റെ ബൈക്കിന് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.
പെരുമ്പാവൂരിൽ നിന്നും ആലുവ ഭാഗത്തേക്കാണ് യുവാവ് നഗ്നനായി സഞ്ചരിച്ചത്. കാലിൽ ഷൂസ് മാത്രമായിരുന്നു ധരിച്ചിരുന്നത്. നഗ്നനായി വാഹനമോടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിലും പെട്ടു.
വാഹനം ഓടിച്ചതാരെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചു.















