കാൺപൂർ ടെസ്റ്റിൽ ഇന്ത്യ അസാധ്യമെന്ന് കരുതി വിജയമാണ് അനായാസമായി കൈപിടിയിലൊതുക്കിയത്. നാലാം ദിവസം ടി20 മോഡലിൽ ബാറ്റ് ചെയ്ത് ലീഡ് നേടിയ ശേഷം ഇന്നിംഗ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. 34.4 ഓവറിലാണ് 285 റൺസ് ഇന്ത്യ നേടിയത്. 52 റൺസായിരുന്നു ലീഡ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അതിവേഗം 50,100,150,200,250 എന്നീ സ്കോറുകൾ ഇന്ത്യ നേടുകയും ചെയ്തു. ഏഴുവിക്കറ്റിന് ഇന്ത്യ മത്സരം ജയിച്ചെങ്കിലും മുൻതാരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ അത്ര സന്തുഷ്ടനല്ല. ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തിലാണ് താരത്തിന് അതൃപ്തി.
“രണ്ടാം വിക്കറ്റായി യശസ്വി ജയ്സ്വാൾ പുറത്തായപ്പോൾ ഏവരും പ്രതീക്ഷിച്ചത് കോലിയെയാണ്. ടെസ്റ്റിൽ നാലാം നമ്പരിൽ ബാറ്റിംഗിനിറങ്ങുന്നത് അദ്ദേഹമാണ്. എന്നാൽ ഇന്ത്യ ബാറ്റിംഗിനയച്ചത് പന്തിനെയാണ്. ഏവരും അത്ഭുതപ്പെട്ടു. അഞ്ചാം നമ്പരിലാണ് കോലിയ ഇറക്കിയത്. നിങ്ങൾ സംസാരിക്കുന്നത്. നാലാം നമ്പറിൽ 9,000 ലേറെ ടെസ്റ്റ് റൺസ് നേടിയ ഒരു താരത്തെ കുറിച്ചാണ്”. — ഗവാസ്കർ പറഞ്ഞു. പന്ത് 11 റൺസുമായി പുറത്തായി. എന്നാൽ കോലി 35 പന്തിൽ 47 റൺസ് നേടി. അതിവേഗം 27,000 അന്താരാഷ്‌ട്ര റൺസുകൾ പിന്നിട്ട താരമെന്ന റെക്കോർഡ് കോലി ഈ പരമ്പരയിൽ കുറിച്ചിരുന്നു. സച്ചിനെയാണ് മറികടന്നത്.