എരിവിനുള്ള ഐറ്റമല്ല, ഇക്കൂട്ടർക്ക് പച്ചമുളക് ഒരു പച്ചക്കറി; ആരെയും കൊതിപ്പിക്കുന്ന വിഭവം, രണ്ട് പ്രധാന ചേരുവ, 30 മിനിറ്റിൽ തയ്യാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എരിവിനുള്ള ഐറ്റമല്ല, ഇക്കൂട്ടർക്ക് പച്ചമുളക് ഒരു പച്ചക്കറി; ആരെയും കൊതിപ്പിക്കുന്ന വിഭവം, രണ്ട് പ്രധാന ചേരുവ, 30 മിനിറ്റിൽ തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 08:08 pm IST
Facebook
Twitter
WhatsAppTelegram

ഭൂട്ടാനെ സംബന്ധിച്ചിടത്തോളം പച്ചമുളക് എന്നത് ആഹാരത്തിന് എരിവ് നൽകാനുള്ള ഒരു പദാർത്ഥമല്ല, മറിച്ച് കറിവെക്കാനുള്ള ഒരു പച്ചക്കറിയായാണ് മുളകിനെ ഭൂട്ടാനീസ് ജനത കണക്കാക്കുന്നത്. അവരുടെ ദേശീയ വിഭവം പോലും പച്ചമുളക് കൊണ്ടുള്ള പ്രത്യേകതരം കറിയാണ്. ഒരു വിഭവത്തിൽ പച്ചമുളക് എന്നത് പ്രധാന ചേരുവയാകുന്നത് എങ്ങനെയെന്നും ഭൂട്ടാൻ കാണിച്ചുനൽകുന്നു.

എമ ദസ്തിയാണ് (Ema Datshi) ഭൂട്ടാന്റെ ദേശീയ വിഭവം. ‘എമ’ എന്നാൽ മുളക്, ‘ദസ്തി’ എന്നാൽ ചീസ്. ഈ രണ്ട് പ്രധാന ചേരുവകൾ മാത്രമാണ് വിഭവം തയ്യാറാക്കാൻ വേണ്ടത് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നടി ദീപിക പദുക്കോൺ ഒരിക്കൽ തന്റെ ഇന്റർവ്യൂവിനിടയിൽ പോലും ഈ വിഭവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. നിരവധി ഇന്ത്യക്കാരുടെ ഫേവറേറ്റ് ലിസ്റ്റിൽ ഇടംപിടിച്ച എമ ദസ്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

സാധാരണ പച്ചമുളക് കൂടാതെ ഹാലപ്പീനോ മുളകും ഇതിനായി ഉപയോ​ഗിക്കാം. ഇടത്തരം വലിപ്പവും കൂടുതൽ കട്ടിയുമുള്ള മുളകാണ് ഹാലപ്പീനോ. ഇവ ഒരു പത്തെണ്ണവും സാധാരണ പച്ചമുളക് ആറെണ്ണവും എടുക്കാം. മുളകിന്റെ തണ്ട് കളഞ്ഞ് നടുകീറി വെക്കുക. ഒരു സവാള അരിഞ്ഞതും ആറ് വെളുത്തുള്ളി അരിഞ്ഞതും ഒരു തക്കാളി അരിഞ്ഞതും ആവശ്യമാണ്. ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് ഹാലപ്പീനോയും പച്ചമുളകും അരിഞ്ഞുവച്ചിരിക്കുന്ന മറ്റ് സാധനങ്ങളും ഇട്ട് നല്ലപോലെ ഇളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കാവുന്നതാണ്. മീഡിയം തീയിൽ ഇത് മൂടിവച്ച് വേവിക്കുക. 15 മിനിറ്റിന് ശേഷം മുളക് മൃദുലമായി കഴിഞ്ഞാൽ അൽപം വെണ്ണം ചേർക്കുക. ഒപ്പം 100 ​ഗ്രാം ചീസും ഇടുക. ചീസ് ഉരുകുന്നത് വരെ വേവിക്കുക. ചീസ് കട്ടപിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി, ചീസ് ഉരുകിയ ഉടനെ തീ ഓഫ് ചെയ്യുന്നതാണ് നല്ലത്. ശേഷം രുചി നോക്കാം, ഉപ്പ് കുറവാണെങ്കിൽ ചേർക്കാവുന്നതാണ്. സ്വാദിഷ്ടമായ എമ ദസ്തി തയ്യാർ. ഇത് ഏകദേശം ആറ് പേര‍്‍ക്ക് വരെ കഴിക്കാവുന്നതാണ്. ചോറിന്റെ കൂടെ ഇത് മികച്ച കോമ്പിനേഷനാണ്.

അരമണിക്കൂർ സമയം മാത്രമേ ഈ കറി തയ്യാറാക്കാൻ ആവശ്യമുള്ളൂ. കുറഞ്ഞ തയ്യാറെടുപ്പിൽ അതിവേ​ഗം, ഇത് പാചകം ചെയ്യാം.

Tags: bhutanEma Datshi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies