ഷാർജ; ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ 45 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പൂർവ വിദ്യാർഥികൂട്ടായ്മ രൂപീകരിച്ചു. പ്രവാസ ഭൂമിയിലെ വിദ്യാലയ ഓർമകളുമായി ആയിരത്തിലേറെ പൂർവ വിദ്യാർഥികളാണ് ‘വിരാസത്ത്’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ ഒത്തു ചേർന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി.
അലൂംമ്‌നി അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോയുടെ പ്രകാശനവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. പൂർവ വിദ്യാർഥികളായ സിനിമാ താരം ഐമ റോസ്മി സെബാസ്റ്റ്യൻ, നർത്തകി ഐന എൽസ്മി ഡെൽസൺ, നടൻ അഹമദ് സാല, പ്രമുഖ കരൾമാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ബിജു ചന്ദ്രൻ എന്നിവർ സ്‌കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.







