'സ്ഥലവും കാലവും ഇനി ഞങ്ങൾ തീരുമാനിക്കും'; ചെയ്ത തെറ്റിന് വില നൽകാൻ തയ്യാറായിക്കോളൂ; മിസൈൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

‘സ്ഥലവും കാലവും ഇനി ഞങ്ങൾ തീരുമാനിക്കും’; ചെയ്ത തെറ്റിന് വില നൽകാൻ തയ്യാറായിക്കോളൂ; മിസൈൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 06:09 am IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഇസ്രായേലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാവണമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രായേലിൽ പതിച്ച ഓരോ മിസൈലുകൾക്കും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

איראן עשתה הערב טעות גדולה – והיא תשלם על כך. pic.twitter.com/B2yppgGqcE

— Benjamin Netanyahu – בנימין נתניהו (@netanyahu) October 1, 2024

” ഇസ്രായേലിൽ ആക്രമണം നടത്തി, ഇറാൻ വലിയ തെറ്റ് ചെയ്തിരിക്കുന്നു. ഇനി സ്ഥലവും കാലവും ഞങ്ങൾ തീരുമാനിക്കും. പ്രത്യാക്രമണം നേരിടാൻ തയ്യാറായിക്കോളൂ.. ആര് ആക്രമിച്ചാലും അതിനെല്ലാം പ്രത്യാക്രമണത്തിലൂടെ തന്നെ ഇസ്രായേൽ മറുപടി നൽകും.”- ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ജാഫയിലുണ്ടായ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു. മിസൈൽ ആക്രമണം പോലെ ജാഫയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ടെഹ്‌റാന്റെ കൈകളാണെന്ന് വിശ്വസിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.

This evening, Iran made a big mistake – and it will pay for it. The regime in Tehran does not understand our determination to defend ourselves and to exact a price from our enemies.

— Prime Minister of Israel (@IsraeliPM) October 1, 2024

തിന്മയുടെ അച്ചുതണ്ടുകളോടാണ് ഇസ്രായേലിന്റെ പോരാട്ടം. ബന്ദികളാക്കപ്പെട്ടവരെയെല്ലാം മോചിപ്പിക്കുന്നത് വരെ പോരാട്ടം തുടരും. പിന്നീടും ഇസ്രായേലിന് മുകളിൽ ആധിപത്യം ചെലുത്താൻ ശ്രമിച്ചാൽ പ്രത്യാക്രമണങ്ങൾ വീണ്ടും നേരിടാൻ തയ്യാറാകണം. ബന്ദികളെ തിരികെ കൊണ്ടുവരാനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഏകദേശം 400 ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. പലതും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്നും ചിലത് തുറസായ സ്ഥലങ്ങളിൽ പതിച്ചുവെന്നും ഇസ്രായേലി സേന പറഞ്ഞു. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ഭീകരരുടെ വെടിവയ്പ്പുണ്ടായി. ജാഫയിലെ ജെറുസലേം സ്ട്രീറ്റിലാണ് സംഭവം.

Tags: IRANBenjamin NetanyahuAttack Israel
ShareTweetSendShare

More News from this section

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies