ടെൽ അവീവ്: ഇസ്രായേലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാവണമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രായേലിൽ പതിച്ച ഓരോ മിസൈലുകൾക്കും ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
איראן עשתה הערב טעות גדולה – והיא תשלם על כך. pic.twitter.com/B2yppgGqcE
— Benjamin Netanyahu – בנימין נתניהו (@netanyahu) October 1, 2024
” ഇസ്രായേലിൽ ആക്രമണം നടത്തി, ഇറാൻ വലിയ തെറ്റ് ചെയ്തിരിക്കുന്നു. ഇനി സ്ഥലവും കാലവും ഞങ്ങൾ തീരുമാനിക്കും. പ്രത്യാക്രമണം നേരിടാൻ തയ്യാറായിക്കോളൂ.. ആര് ആക്രമിച്ചാലും അതിനെല്ലാം പ്രത്യാക്രമണത്തിലൂടെ തന്നെ ഇസ്രായേൽ മറുപടി നൽകും.”- ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ജാഫയിലുണ്ടായ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു. മിസൈൽ ആക്രമണം പോലെ ജാഫയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ടെഹ്‌റാന്റെ കൈകളാണെന്ന് വിശ്വസിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
This evening, Iran made a big mistake – and it will pay for it. The regime in Tehran does not understand our determination to defend ourselves and to exact a price from our enemies.
— Prime Minister of Israel (@IsraeliPM) October 1, 2024
തിന്മയുടെ അച്ചുതണ്ടുകളോടാണ് ഇസ്രായേലിന്റെ പോരാട്ടം. ബന്ദികളാക്കപ്പെട്ടവരെയെല്ലാം മോചിപ്പിക്കുന്നത് വരെ പോരാട്ടം തുടരും. പിന്നീടും ഇസ്രായേലിന് മുകളിൽ ആധിപത്യം ചെലുത്താൻ ശ്രമിച്ചാൽ പ്രത്യാക്രമണങ്ങൾ വീണ്ടും നേരിടാൻ തയ്യാറാകണം. ബന്ദികളെ തിരികെ കൊണ്ടുവരാനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ചെയ്യാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഏകദേശം 400 ഓളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. പലതും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയെന്നും ചിലത് തുറസായ സ്ഥലങ്ങളിൽ പതിച്ചുവെന്നും ഇസ്രായേലി സേന പറഞ്ഞു. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലും ഭീകരരുടെ വെടിവയ്പ്പുണ്ടായി. ജാഫയിലെ ജെറുസലേം സ്ട്രീറ്റിലാണ് സംഭവം.















