ന്യൂഡൽഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ള നേതാക്കൾ പുലർച്ചെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയും രാജ്ഘട്ടിലെത്തി ആദരമർപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും എല്ലാക്കാലവും രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
” രാജ്യത്തെ ഓരോ പൗരന്മാരുടേയും പേരിൽ മഹാത്മജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരവോടെ വണങ്ങുകയാണ്. സത്യത്തിലും സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും രാജ്യത്തെ ഓരോ ജനങ്ങൾക്കും പ്രചോദനമായി നിലകൊള്ളുമെന്നും” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
#WATCH | Delhi: PM Narendra Modi pays tributes to Mahatma Gandhi on the occasion of his birth anniversary, at Rajghat. pic.twitter.com/fKz6Pg3smt
— ANI (@ANI) October 2, 2024
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രിയുടേയും ജന്മവാർഷിക ദിനമാണ് ഇന്ന്. അദ്ദേഹത്തേയും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ സൈനികർക്കും കർഷകർക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണ് ലാൽ ബഹാദൂർ ശാസ്ത്രിയെന്നും, ലാളിത്യവും സത്യസന്ധതയും നിറഞ്ഞ പ്രകൃതം അദ്ദേഹത്തിന് വലിയ ബഹുമാനം നേടിക്കൊടുത്തതായും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.