ബെംഗളൂരു: സുഖോയ് യുദ്ധവിമാനങ്ങൾക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ആദ്യ എഞ്ചിൻ വ്യോമസേനയ്ക്ക് കൈമാറി. എച്ച്എഎല്ലിന്റെ ബെംഗളൂരുവിലെ കോരാപുട്ട് ഡിവിഷനാണ് ‘AL-31FP’ എയ്‌റോ എഞ്ചിനുകൾ നിർമ്മിച്ചത്. കഴിഞ്ഞ മാസമാണ് സുഖോയ് യുദ്ധവിമാനങ്ങൾക്കായി 240 എയ്‌റോ എഞ്ചിനുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി ധാരണയിലെത്തിയത്. 26,000 കോടി രൂപയുടേതാണ് കരാർ.
പതിറ്റാണ്ടുകളായയി മിഗ്-21 മുതൽ സുഖോയ് വരെയുള്ള യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി എച്ച്എഎല്ലിന്റെ കോരാപുട്ട് ഡിവിഷൻ നിർവഹിക്കുന്നുണ്ട്. കരാർ പ്രകാരം എച്ച്എഎൽ പ്രതിവർഷം 30 എയറോ എഞ്ചിനുകൾ വ്യോമസേനയ്‌ക്ക് കൈമാറും. എട്ട് വർഷമാണ് കരാറിന്റെ കാലാവധി.
ആഗസ്റ്റ് 2 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിലാണ് 240 ജെറ്റ് എഞ്ചിനുകളുടെ നിർമാണത്തിന് അനുമതി നൽകിയത്. റഷ്യൻ നിർമിത സുഖോയ് യുദ്ധവുമാനങ്ങളുടെ ശരാശരി ആയുസ്സ് 30 മുതൽ 40 വർഷം വരെയാണ്. ഇതിനിടെ സാധാരണയായി രണ്ടോ മൂന്നോ തവണ എഞ്ചിനുകൾ മാറ്റി സ്ഥാപിക്കും. റഷ്യയിൽ നിന്നാണ് ഈ എഞ്ചിനുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ നടപ്പാക്കിയതോടെ എഞ്ചിനുകൾ ഇന്ത്യയിൽ നിർമിക്കാൻ കേന്ദ്രസർക്കാർ തിരുമാനിക്കുകയായിരുന്നു.
HAL handed over the first AL-31FP Aero Engine of Su-30 MKI to IAF under the 240-engine contract yesterday at Koraput in the presence of Mr. Sanjeev Kumar, Secretary (Defence Production) and Dr. D K Sunil, CMD, HAL. pic.twitter.com/FFSQN7TEL1
— HAL (@HALHQBLR) October 1, 2024
പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സുഖോയ് എഞ്ചിനുകളുടെ 54 ശതമാനം തദ്ദേശീയമായ ഘടകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും ശക്തവും തന്ത്രപ്രധാനവുമായ വിമാനങ്ങളിലൊന്നാണ് SU-30 MKI.















