ശ്രീനഗർ: മുൻ മന്ത്രിയും ജമ്മുകശ്മീർ സുരാൻകോട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പൂഞ്ചിലെ വസതിയിലായിരുന്നു അന്ത്യം.
ഇന്ന് രാവിലെ 7 മണിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ബുഖാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് തവണ സുരാൻകോട്ടിൽ നിന്ന് എംഎൽഎയായി സേവനമനുഷ്ഠിച്ച ആളാണ് അഹമ്മദ് ഷാ ബുഖാരി.
പഹാരി സമുദായത്തിന് പട്ടികവർഗ പദവി നൽകിയ കേന്ദ്രത്തിന്റെ തീരുമാനത്തെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് ബുഖാരി ബിജെപിയിൽ ചേർന്നത്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. സെപ്തംബർ 25ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ബുഖാരി സുരാൻകോട്ടിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.















