ഹൈദരാബാദ് ; നടൻ കാർത്തിയുടെ മാപ്പ് അപേക്ഷയിൽ പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ . ഭാരതീയ സംസ്ക്കാരത്തെയും, ആത്മീയമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കാൻ തയ്യാറാവണമെന്നും പവൻ കല്യാൺ പറഞ്ഞു .
ലഡ്ഡു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ലാഘവത്തോടെയാണ് കാർത്തി സംസാരിച്ചത് . ആ അഭിപ്രായം കേട്ട് പലരും ചിരിച്ചു . ഇത് മോശം മാതൃക സൃഷ്ടിക്കും . സത്യം സുന്ദരം എന്ന ചിത്രത്തിന് പ്രത്യാഘാതമുണ്ടാകുമെന്ന് ഭയന്നല്ല കാർത്തി ക്ഷമാപണം നടത്തിയത് കാർത്തി ഒരു ഭക്തനാണ്. ഞാൻ അദ്ദേഹത്തെ കണ്ടു. കൂടാതെ, അദ്ദേഹം ഒരു ലഘുവായ പ്രസംഗം നടത്തി, ആ അർത്ഥത്തിൽ അത് തെറ്റല്ല ഒരു തമാശ പറയുക, പക്ഷെ അത് എല്ലാവർക്കും ഒരു തമാശയായി മാറുന്നു . തിരുപ്പതിയും അതിന്റെ പ്രസാദവും അത്തരം വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് നമുക്കെല്ലാവർക്കും അത്യന്താപേക്ഷിതമാണ്. നമ്മൾ ഏറ്റവും വിലമതിക്കുന്ന നമ്മുടെ സംസ്കാരവും ആത്മീയ, സനാതന മൂല്യങ്ങളും. ഉയർത്തിപ്പിടിക്കാൻ നമുക്ക് എപ്പോഴും ശ്രമിക്കാമെന്നും പവൻ കല്യാൺ പറഞ്ഞു.
അതേസമയം ഇന്ന് തിരുമലയിൽ എത്തിയ പവൻ കല്യാൺ ഇളയ മകൾ പോളിന അഞ്ജനി കൊനിഡേലയ്‌ക്കും തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്താനായി ഔപചാരിക വിശ്വാസ പ്രഖ്യാപനം നടത്തി. ഹിന്ദുക്കൾ അല്ലാത്തവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഈ വിശ്വാസ പ്രഖ്യാപനം നിർബന്ധമാണ്. വെങ്കിടേശ്വരനോടുള്ള വിശ്വാസവും, ക്ഷേത്ര നിയമങ്ങൾ പാലിക്കുമെന്ന ഉറപ്പുമാണ് വിശ്വാസ പ്രഖ്യാപനത്തിൽ നൽകേണ്ടത് . പോളിനയ്‌ക്ക് പ്രായപൂർത്തിയാകാത്തതിനാൽ, പിതാവ് പവൻ കല്യാണാണ് രേഖകളിൽ ഒപ്പുവച്ചത്. പവൻ കല്യാണിനും ഭാര്യയും , വിദേശിയുമായ അന്നയ്‌ക്കും ജനിച്ച മകളാണ് പോളിന .